5
October, 2026

A News 365Times Venture

5
Monday
October, 2026

A News 365Times Venture

ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ കെ.എസ്.ആർ.ടി.സിക്ക് 100 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Date:

തിരുവനന്തപുരം: ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ കെ.എസ്.ആർ.ടി.സിക്ക് 100 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം നല്‍കുന്നത്. ജീവനക്കാരുടെ രണ്ടുമാസത്തെ ശമ്പള കുടിശ്ശിക നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു. യൂണിയന്‍ നേതാക്കളുമായി നടത്തിയ ചർച്ച വിജയിച്ചതോടെയാണ്, കുടിശ്ശിക നൽകാൻ തീരുമാനമായത്.

എല്ലാ മാസവും അഞ്ചാം തിയ്യതിക്ക് മുമ്പ് ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് ചർച്ചചെയ്യാൻ കെ.എസ്സി.ആർ.ടി.സി എംഡി ബിജു പ്രഭാകർ യോഗം വിളിച്ചു. ഡ്യൂട്ടി പരിഷ്കരണത്തെക്കുറിച്ച് വ്യക്തമായി പഠിച്ച് എത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പരമാവധി ഇന്ന് തന്നെ പണം ജീവനക്കാർക്ക് ലഭിക്കുന്ന രീതിയിൽ നടപടിയെടുക്കാൻ ധന വകുപ്പിന് നിർദേശവും നൽകിയിട്ടുണ്ട്.

അതേസമയം, ജൂലൈ മാസത്തെ ശമ്പളവിതരണം ആരംഭിച്ചു. 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ 75ശതമാനം ശമ്പളവും നൽകിയതായി അധികൃതർ അറിയിച്ചു. അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപയാണ് ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗാന്ധിജയന്തി ദിനത്തില്‍ ജാതി വിവേചനം: കര്‍ണാടകയില്‍ ക്ഷേത്രോത്സവത്തിനിടെ ദളിതരെ മാറ്റിയിരുത്തി ഭക്ഷണം വിളമ്പി: 20 പേര്‍ക്കെതിരെ കേസ്

ബാഗല്‍കോട്ട്: കര്‍ണാടകയില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ദളിതര്‍ക്ക് നേരെ അധിക്ഷേപം. ഒക്ടോബര്‍...

ഇറാന്‍-യു.എസ് യുദ്ധം: യു.എസ് സൈന്യം ലാജസ് വ്യോമതാവളം ഉപയോഗിച്ചതിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പോര്‍ച്ചുഗീസ് പ്രൊസിക്യൂട്ടര്‍മാര്‍

ലിസ്ബണ്‍: ഇറാന്‍-യു.എസ് യുദ്ധത്തിനിടെ പോര്‍ച്ചുഗലിലെ ലാജസ് വ്യോമതാവളം യു.എസ് സൈന്യം ഉപയോഗിച്ചതിനെതിരെ...

ശ്രീലേഖക്ക് ആരോഗ്യ പ്രശ്നങ്ങള്‍, ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന ഉത്കണ്ഠ അവര്‍ക്കുണ്ട്: ബാക്കിയെല്ലാം മാധ്യമസൃഷ്ടി: എസ്. സുരേഷ്

തിരുവനന്തപുരം: ആര്‍. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളാണെന്നും അവര്‍ രാജിവെച്ചുവെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും...