കൊച്ചി: സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മീഡിയയിലൂടെ ജിയോ ബേബി തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
‘കാതൽ എൻപത് പൊതുവുടമൈ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ രോഹിണി, ലിജോ മോൾ, വിനീത്, കലേഷ്, ദീപ തുടങ്ങിയ പ്രമുഖ താരങ്ങൾ മുഖ്യവേഷങ്ങളിൽ എത്തുന്നു.
വിനോദയാത്ര പോകുമ്പോള്‍ രാത്രിയാത്ര ഒഴിവാക്കണം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം
ലെൻസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപ്രകാശ് രാധാകൃഷ്ണൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ നേടിയ ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ലിജോമോൾ പ്രധാനവേഷത്തിൽ എത്തുന്ന തമിഴ് ചിത്രം കൂടിയാണ് കാതൽ എൻപത് പൊതുവുടമൈ.