11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

മലയാളി ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെത്തുടർന്ന് റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Date:

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂരാച്ചുണ്ട് കാളങ്ങാലിയില്‍ മലയാളിയായ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കെട്ടിത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ലഭ്യമായ വിവരം. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നതിനാല്‍ പോലീസിന് യുവതിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. യുവതിയുടെ ആണ്‍സുഹൃത്തിനെ പോലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കൊടുങ്കാറ്റായി വൈഭവും ജുറെലും; തിരുത്തിയെഴുതിയത് രാജസ്ഥാന്റെ ചരിത്രം!

ഐ.പി.എല്‍ 2026ല്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം...

കപ്പലുകളില്‍ ആയുധങ്ങള്‍ നിറയ്ക്കുകയാണ്; ഇസ്‌ലാമാബാദിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമിക്കും; ഇറാന് ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാന്‍-യു.എസ് ഉന്നതതല യോഗം പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍...