ബോൾഡ് ഫാഷൻ ലുക്കുകളിൽ എത്തി ആരാധകരുടെ മനംകവർന്ന നടിയാണ് ഉർഫി ജാവേദ്. വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് ഉർഫി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടം നേടാറുള്ളത്. പലപ്പോഴും ഉർഫിയുടെ വസ്ത്രങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരാറുള്ളതെങ്കിലും അതൊന്നും കാര്യമാക്കാറില്ല. ഇപ്പോഴിതാ ഉർഫി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച പുതിയ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
രണ്ട് തോക്കുകൾ പരസ്പരം ഇഴ ചേർന്നത് പോലെ പ്രിന്റ് ചെയ്ത സുതാര്യമായ ടോപ്പാണ് ഉർഫി ധരിച്ചിരിക്കുന്നത്. പുതിയ ഔട്ഫിറ്റിൽ ഉർഫി പാപ്പരാസികളുമായി സംസാരിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘സാസ് ബാഹു ഔർ ഫ്ലമിംഗോ’ എന്ന പുതിയ വെബ് സീരീസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഉർഫി തന്റെ പുതിയ വസ്ത്രം തയ്യാറാക്കിയിരിക്കുന്നത്. വെബ് സീരീസിന്റെ ആശയത്തിൽ താൻ പൂർണ്ണമായും മയങ്ങി പോയെന്നാണ് ഉർഫി പറയുന്നത്.
തോക്കും പാവാടയും ഒരിക്കലും കൈകോർക്കില്ലെന്ന സങ്കൽപ്പത്തെ തകർക്കുന്നതാണ് ‘സാസ് ബഹു ഔർ ഫ്ലമിംഗോ’ എന്ന വെബ് സീരീസ്. ഈ ചിന്തയെ മുൻനിർത്തിയാണ് ഉർഫി ജാവേദ് ഏവരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയത്. തോക്കും സംഘട്ടനങ്ങളും സ്ത്രീകൾക്കും ചെയ്യാൻ കഴിയുമെന്ന് മനസിലാക്കി തരുന്ന തരത്തിലുള്ളതാണ് താരത്തിന്റെ വസ്ത്രം.
സാമൂഹ മാധ്യമങ്ങളിൽ നിന്നും നിരവധി ട്രോളുകളാണ് ഉർഫിയക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇത് ഒരു ഫാഷനാണോ? എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിന്നും വരുന്ന കമന്റുകൾ. കുറച്ച് മാസങ്ങൾ മുൻപ് ഉർഫി മോഡൽ വസ്ത്രങ്ങളെല്ലാം വിട്ട് ചുരിദാർ പോലുള്ള വസ്ത്രങ്ങൾ മാത്രം ധരിച്ചെത്തിയത് ആരധകരെ നിരാശയിക്കിയിരുന്നു. ഉർഫി വീണ്ടും പഴയ വസ്ത്രധാരണത്തിലേക്ക് തിരിച്ചെത്തിയ സംന്തോഷത്തിലാണ് ആരാധകർ.