11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

ട്രോളിംഗ് നിരോധനം നീങ്ങി, ഹാർബറുകളിൽ കിളി മീൻ ചാകര! കിലോയ്ക്ക് വില 40 രൂപ മാത്രം

Date:


സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നീങ്ങിയതോടെ ഹാർബറുകളിൽ വിവിധ മീനുകളുടെ ചാകരയാണ്. എന്നാൽ, പതിവിൽ നിന്ന് വ്യത്യസ്ഥമായി ഇക്കുറി കിളി മീനുകളാണ് മത്സ്യ വിപണിയിൽ ഇടം നേടിയിരിക്കുന്നത്. ട്രോളിംഗ് നിരോധനം അവസാനിച്ച വേളയിൽ കിളി മീനിന് പൊന്നും വിലയായിരുന്നെങ്കിലും, രണ്ട് ദിവസം പിന്നിട്ടതോടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. മീൻ പിടിക്കാൻ കടലിലേക്ക് പോകുന്നവർ വല നിറയെ കിളി മീനുമായാണ് തിരികെ എത്തുന്നത്.

ആദ്യ ദിവസങ്ങൾ ഒരു കിലോ കിളി മീനിന് 130 രൂപ വരെ ഉയർന്നിരുന്നു. മെച്ചപ്പെട്ട വില കിട്ടിയതോടെ പല ബോട്ടുകളും ലക്ഷങ്ങളുടെ ലാഭമാണ് കൊയ്തത്. എന്നാൽ, ബോട്ടുകളിൽ പോയവർക്ക് മുഴുവൻ കിളി മീൻ കിട്ടിയതോടെ സംഭവം മാറി മറിയുകയായിരുന്നു. ഇതോടെ, ഒരു കിലോ കിളി മീനിന് 40 രൂപ വരെ എത്തിയിരിക്കുകയാണ്. കാഴ്ചയിലെ ഭംഗി രുചിയിൽ ഇല്ലാത്തതിനാൽ പ്രാദേശിക വിപണിയിൽ കിളി മീനിന് ഡിമാൻഡ് കുറവാണ്. എന്നാൽ, ഹൈറേഞ്ച് മേഖലകളിൽ വൻ തോതിൽ കിളി മീൻ കയറ്റി അയക്കുന്നുണ്ട്. ഇത്തവണ മറ്റു മീനുകളുടെ ലഭ്യത വളരെ കുറവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഈ യാത്രയിലെ എന്റെ സഹയാത്രികര്‍; മിനാബിലെ കുരുന്നുകളുടെ ചിത്രങ്ങളുമായി ഇറാന്‍ സ്പീക്കര്‍

ടെഹ്‌റാന്‍: യു.എസുമായുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ പ്രതിനിധി സംഘംയ ഇസ്‌ലാമാബാദിലേക്ക് പോയ വിമാനത്തില്‍...

താണ്ഡവമാടി ക്യാപ്റ്റന്‍; രാജസ്ഥാനെ പ്രഹരിച്ച് ജെയ്സ്വാളിനെ വെട്ടി രജത്

2026 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം...