ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാം! ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലുമായി ആമസോൺ


സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഓഗസ്റ്റ് 4 മുതൽ 8 വരെയാണ് സെയിൽ നടക്കുക. അതേസമയം, ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് പ്രൈം അംഗങ്ങൾക്കുള്ള സെയിലിന് തുടക്കമായത്.

ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ നിരവധി ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാർട്ട്ഫോണുകൾ, ടാബ്‌ലറ്റുകൾ, ടിവികൾ, ഗൃഹാലങ്കാരങ്ങൾ തുടങ്ങിയ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇത്തവണയുള്ള സെയിൽ. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ ആണെങ്കിൽ 10 ശതമാനം അധിക കിഴിവ് ലഭിക്കുന്നതാണ്. അതേസമയം, സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെയും, ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും, വീട്ടുപകരണങ്ങൾക്കും 75 ശതമാനം വരെയും, ഫാഷൻ ഇനങ്ങൾക്ക് 50 ശതമാനം വരെയും കിഴിവ് ലഭിക്കും.