മൂവാറ്റുപുഴയിൽ വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവം; പ്രതി ആൻസൻ അറസ്റ്റിൽ


മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിയെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആശുപത്രി വിട്ട ആൻസണിനെ നേരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എന്നാൽ വിദ്യാർഥികളിൽ നിന്നുള്ള ശക്തമായ പ്രതിഷേധം ഭയന്ന് പോലീസ് പ്പരതിയെ പകല്‍ നേരത്ത് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയില്ല.

സിഐ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം മൂവാറ്റുപുഴ നിർമല കോളജിൽ എത്തി പ്രിൻസിപ്പൽ ഡോ. കെ.വി.തോമസിൽ നിന്നും ദൃക്സാക്ഷികളായ വിദ്യാർത്ഥികളിൽ നിന്നും നമിതയെ ആശുപത്രിയിൽ എത്തിച്ചവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

Also read-മൂവാറ്റുപുഴയിൽ വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവം; ബൈക്ക് ഓടിച്ചയാൾക്കെതിരെ നരഹത്യാ കുറ്റം

ജൂലൈ 26നാണു വൈകിട്ടാണ് മൂവാറ്റുപുഴ നിർമല കോളേജിന് മുന്നിൽ ബൈക്ക് ഇടിച്ച് നമിത എന്ന വിദ്യാർത്ഥിനി മരിച്ചത്. നിർമല കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു നമിത.നമിതയുടെ സുഹൃത്ത് അനുശ്രീക്കും പരുക്കേറ്റിരുന്നു. അനുശ്രിയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അനുശ്രീ രാജും ആശുപത്രി വിട്ടു.