31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന തായ്‌ലൻഡിൽ അന്തരിച്ചു

Date:


കന്നഡ നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന രാഘവേന്ദ്ര ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 41 വയസായിരുന്നു. ബാങ്കോക്കിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് മരണം. ഇവരുടെ പതിനാറാം വിവാഹവാർഷികത്തിന് 19 ദിവസം മാത്രം ശേഷിക്കെയാണ് ദാരുണ സംഭവം. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് സ്പന്ദനയെ ബാങ്കോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല. രക്തസമ്മർദ്ദം കുറഞ്ഞതു മൂലമുള്ള ഹൃദയാഘാതമാണെന്ന് പറയപ്പെടുന്നു. ഇവരുടെ ഭർത്താവ് ബാങ്കോക്കിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. സ്പന്ദന വിജയ് രാഘവേന്ദ്രയുടെ മൃതദേഹം നാളെ ബാംഗ്ലൂരിൽ എത്തിക്കുമെന്ന് രാഘവേന്ദ്രയുടെ കുടുംബം അറിയിച്ചു. സംസ്കാരം നാളെ നടക്കും. ദമ്പതികൾക്ക് ഒരു മകനുണ്ട്.

Summary: Spandana Vijay Raghavendra, wife of Kannada actor Vijay Raghavendra passes away while vacationing in Bangkok. She reportedly died of heart attack resulting from low blood pressure. Despite being rushed to a hospital in Bangkok, Spandana could not be saved. She died at age 41

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related