17
October, 2026

A News 365Times Venture

17
Saturday
October, 2026

A News 365Times Venture

സംസ്ഥാനത്ത് സ്വർണ വിപണി തണുക്കുന്നു, ഇന്നത്തെ നിരക്കുകൾ അറിയാം

Date:


സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,040 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,505 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ 2 ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഒന്നാം തീയതിയാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,320 രൂപയായിരുന്നു. നിലവിൽ, ആഗോള തലത്തിൽ ഇടിവിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ട്രോയി ഔൺസിന് 3.92 ഡോളർ താഴ്ന്ന് 1,932.88 നിലവാരത്തിലാണ് സ്വർണവില ഉള്ളത്. ആഗോള വിലയിലെ ഇടിവ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 78.30 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കല്ലേറ് കൊള്ളാന്‍ വിധിക്കപ്പെട്ടതാണ് ആരോഗ്യവകുപ്പ്, താനും പത്ത് വര്‍ഷം കല്ലെറിഞ്ഞതാണ്: തിരിച്ചടി കിട്ടുമ്പോഴാണ് പ്രയാസം അറിയുന്നതെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: കല്ലേറ് കൊള്ളാന്‍ വിധിക്കപ്പെട്ട വകുപ്പാണ് ആരോഗ്യവകുപ്പെന്നും ചുമതല ഏറ്റെടുക്കുമ്പോഴാണ് പ്രയാസം...