ശബരിമല നിറപുത്തരി: ഇത്തവണയും പതിവ് തെറ്റിക്കാതെ കൊല്ലംകോട്, നെൽക്കതിരുകൾ കൊയ്തെടുത്തു


ശബരിമല നിറപുത്തരിയോടനുബന്ധിച്ച് ഇക്കുറിയും വർഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ കൊല്ലംകോട്. നിറപുത്തരിക്ക് ആവശ്യമായുള്ള കതിർക്കതിരുകൾ നെന്മേനി ചുട്ടിച്ചിറക്കളം കൃഷ്ണകുമാറിന്റെ പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്തിട്ടുണ്ട്. ആചാര പ്രകാരമാണ് കൊയ്ത്ത് ആരംഭിച്ചത്. പാടത്ത് നിലവിളക്ക് മുന്നിൽ നാക്കിലയിൽ വച്ച് കതിർക്കറ്റകൾ നിറവള്ളികൾ ചുറ്റി പൂജ നടത്തിയതിന് ശേഷമാണ് കളപ്പുരയിൽ എത്തിച്ചത്. ഇന്ന് സന്നിധാനത്ത് എത്തിക്കുന്ന നെൽക്കതിരുകൾ ക്ഷേത്രമേൽശാന്തി ഏറ്റുവാങ്ങും.

ഏപ്രിൽ രണ്ടാം വാരമാണ് കതിർക്കറ്റ ഒരുക്കുന്നതിനായി ഒരേക്കർ പാടത്ത് നെൽവിത്ത് കൃഷി ഇറക്കിയത്. ശബരിമലയ്ക്ക് പുറമേ, നിറപുത്തരിക്ക് ആവശ്യമായ കതിർക്കറ്റകൾ ഗുരുവായൂർ, ചോറ്റാനിക്കര, ഏറ്റുമാനൂർ തുടങ്ങി 150 ക്ഷേത്രങ്ങളിൽ നിന്നാണ് തയ്യാറാക്കുന്നത്. നാളെയാണ് നിറപുത്തരി ആഘോഷം. ചടങ്ങുകളുടെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കും. നിറപുത്തരി മഹോത്സവത്തിന് ശേഷം നാളെ രാത്രി 10.00 മണിക്കാണ് നട അടയ്ക്കുക.