31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

ടെസ്‌ലയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചുമതലയേറ്റ് വൈഭവ് തനേജ

Date:


ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പദവി അലങ്കരിച്ച് ഇന്ത്യൻ വംശജൻ. വൈഭവ് തനേജയാണ് ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചുമതലയേറ്റത്. ഇതുവരെ, ടെസ്‌ലയുടെ അക്കൗണ്ടിംഗ് ഓഫീസറാണ് വൈഭവ് തനേജ സേവനമനുഷ്ഠിച്ചിരുന്നത്. നിലവിലുള്ള ചുമതലയ്ക്കൊപ്പം സിഎഫ്ഒ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോമോട്ടീവ്-എനർജി കമ്പനിയാണ് ടെസ്‌ല.

ഓഗസ്റ്റ് നാലിന് ചീഫ് ഫിനാൻഷ്യൽ ഓഫീസറയിരുന്ന സഖരി കിർഖോൺ സ്ഥാനം ഒഴിഞ്ഞിരുന്നു. ടെസ്‌ലയിൽ നീണ്ട 13 വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. ഈ സ്ഥാനത്തേക്കാണ് വൈഭവ് തനേജ എത്തിയിരിക്കുന്നത്. 2018-ൽ അസിസ്റ്റന്റ് കോർപറേറ്റ് കൺട്രോളറായാണ് വൈഭവ് തനേജ ടെസ്‌ലയിലെ ജോലിയിൽ പ്രവേശിക്കുന്നത്. അതിനു മുൻപ് സോളാർ സിറ്റി കോർപറേഷൻ, പ്രൈസ് വാട്ടർ കൂപ്പേഴ്സ് തുടങ്ങിയ കമ്പനികളിൽ വിവിധ ഫിനാൻസ്-അക്കൗണ്ടിംഗ് പദവികൾ വഹിച്ചിട്ടുണ്ട്. 2000 ബാച്ചിലെ ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ് 45-കാരനായ വൈഭവ് തനേജ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related