11
October, 2026

A News 365Times Venture

11
Sunday
October, 2026

A News 365Times Venture

സ്വർണ വിപണി തണുക്കുന്നു! തുടർച്ചയായ മൂന്നാം ദിനവും ഇടിവ്, അറിയാം ഇന്നത്തെ നിരക്കുകൾ

Date:


സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 43,760 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 5,470 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വർണവില കുറയുന്നത്. ഇന്നും വില ഇടിഞ്ഞതിനാൽ, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണവില ഉള്ളത്.

തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. എന്നാൽ, ചൊവ്വാഴ്ചയും ബുധനാഴ്ചയും വൻ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഈ മാസം ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത് ഓഗസ്റ്റ് ഒന്നിനാണ്. ഒരു പവൻ സ്വർണത്തിന് 44,320 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിലെ വിപണി വില. ഇന്ന് ആഗോളതലത്തിൽ സ്വർണ വ്യാപാരം ഉയർച്ചയിലാണ് നടക്കുന്നത്. ട്രോയി ഔൺസിന് 1.89 ഡോളർ ഉയർന്ന് 1,918.28 ഡോളർ നിലവാരത്തിൽ എത്തിയിട്ടുണ്ട്. ആഗോളതലത്തിൽ സ്വർണവിലയിൽ അസ്ഥിരത വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ദൽഹിയിലെ പ്രതിഷേധങ്ങൾ: അന്യായ തടങ്കലുകൾ പാടില്ലെന്ന് സുപ്രീം കോടതി; സഞ്ചാരസ്വാതന്ത്ര്യവും മെട്രോ സർവീസുകളും ഉറപ്പാക്കാൻ നിർദേശം

ന്യൂദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത്...