കോഴിക്കോട്: ബൈക്കില്‍ ചാരായം കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ. താമരശേരി വട്ടപ്പൊയില്‍ മനീഷ് ശിവന് (35) ആണ് പിടിയിലായത്.
പ്രിവന്റീവ് ഓഫീസര്‍ പ്രിയരഞ്ജന് ദാസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിഇഒമാരായ മനീഷ്, ആഷ് കുമാര്‍, ഡ്രൈവര്‍ ഷിദിന്‍ എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.