പ്രീമിയം വിലയിൽ കാറുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ഔഡി. ഇത്തവണ ഔഡി ക്യു8 ഇ-ട്രോൺ ആണ് കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഔഡി ക്യു8 ഇ-ട്രോൺ ഓഗസ്റ്റ് 18ന് ലോഞ്ച് ചെയ്തേക്കും. പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
ഡിസൈൻ കൊണ്ടും സാങ്കേതികവിദ്യ കൊണ്ടും വിസ്മയിപ്പിക്കുന്നവയാണ് ഔഡി ക്യു8 ഇ-ട്രോൺ. ഔഡി ക്യു8 ഇ-ട്രോൺ എസ്‌യുവി, ക്രോസ് ഓവർ ലുക്കിലുള്ള ക്യു8 ഇ-ട്രോൺ സ്പോർട്ട്ബാക്ക് എന്നീ രണ്ട് വേരിയന്റുകളിലാണ് കാർ പുറത്തിറങ്ങുന്നത്. പെർഫോമൻസ്, ഡ്രൈവിംഗ് റേഞ്ച്, വിപുലമായ ഇലക്ട്രിക് പവർ ട്രെയിനാണ് ക്യു8 ഇ-ട്രോണിന് നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓട്ടോ, ഡൈനാമിക്, ഓഫ് റോഡ് എന്നിങ്ങനെ 3 ഡ്രൈവ് മോഡുകളാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്നത്. ഇ-ക്വാട്രോ ഇലക്ട്രിക് ഫോർ വീൽ ഡ്രൈവ് ടെക്നോളജി നൽകിയിരിക്കുന്നതിനാൽ ഹൈവേകളിലും, ഓഫ് റോഡുകളിലും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുന്നതാണ്. 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, സ്പീഡ് ലിമിറ്റര്‍, ഫംഗ്ഷൻ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് എന്നിവയും പ്രധാന സവിശേഷതകളാണ്. 1.4 കോടി രൂപ മുതൽ 1.7 കോടി രൂപ വരെയാണ് ഔഡി ക്യു8 ഇ-ട്രോണിന് വില പ്രതീക്ഷിക്കുന്നത്.