31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

‘നിങ്ങൾക്കും എന്നോട് ദേഷ്യമുണ്ടോ?’: ബീസ്റ്റിന്റെ പരാജയത്തിന് ശേഷം വിജയുടെ മറുപടി, വെളിപ്പെടുത്തലുമായി നെൽസണ്‍

Date:



ചെന്നൈ: വിജയ് നായകനായെത്തിയ ബീസ്റ്റിന്റെ പരാജയത്തിന് ശേഷം വൻ തോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സംവിധായകനാണ് നെൽസണ്‍ ദിലീപ് കുമാർ. എന്നാൽ, രജനികാന്ത് ചിത്രം ജയിലറിന്റെ വിജയത്തോടെ നെൽസണെന്ന ഫിലിം മേക്കർ ആഘോഷിക്കപ്പെടുകയാണ്. ഇപ്പോഴിതാ ബീസ്റ്റ് പരാജയപ്പെട്ടപ്പോൾ നടൻ വിജയുടെ പ്രതികരണം എന്തായിരുന്നുവെന്നാണ് നെൽസണ്‍ വെളിപ്പെടുത്തുന്നത്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് നെൽസന്റെ തുറന്നുപറച്ചിൽ.

‘വിജയ് സാറുമായി എപ്പോഴും സംസാരിക്കാറുണ്ട്, ബീസ്റ്റ് എന്ന സിനിമയ്ക്ക് ലഭിച്ച പ്രതികരണവും ഇതും തമ്മിൽ ഒരു ബന്ധവുമില്ല. ബീസ്റ്റ് കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടു, ചിലർക്ക് ഇഷ്ടപ്പെട്ടില്ല. എന്നോട് എന്ത് പറഞ്ഞുവോ, ഞാൻ അതെടുത്തു. അത് അവിടെ തീർന്നു’- നെൽസണ്‍ പറയുന്നു. ‘സർ, നിങ്ങൾക്കും എന്നോട് ദേഷ്യമുണ്ടോ എന്ന് ഒരുതവണ വിജയോട് ചോദിച്ചു. ഞാനെന്തിന് നിന്നോട് ദേഷ്യപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’ നെൽസണ്‍ വ്യക്തമാക്കി.

അഴിമതിയുടെ കാര്യത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ മത്സരിക്കുന്നു: രൂക്ഷ വിമർശനവുമായി പ്രകാശ് ജാവദേക്കർ
‘എന്നെ വിളിച്ചു വരുത്തി, എനിക്കും നിനക്കും ഇടയിലുള്ള അടുപ്പം ഒരു പടം മാത്രമാണോ? എന്നോട് ഇങ്ങനെ ചോദിച്ചതിൽ ഒരുപാട് വിഷമമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയല്ല സർ, കുറേപേർ ഇങ്ങനെയൊക്കെ പറയുന്നു, അതുകൊണ്ട് ചോദിച്ചതാണെന്ന് പറഞ്ഞപ്പോൾ അത് വേറെ, ഇതു വേറെ. ഇത് ശരിയായില്ലെങ്കിൽ വേറൊരു സിനിമ ചെയ്യും.. അതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം’ നെൽസണ്‍ പറയുന്നു. ജയിലർ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ വിജയ് ഉണ്ടെന്നും തനിക്കും പടത്തിനും അദ്ദേഹം ആശംസകൾ നേർന്നെന്നും നെൽസണ്‍ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related