Astrology August 13| കരിയറിൽ വളർച്ച ഉണ്ടാകും; ലളിതമായ ജീവിതശൈലി സ്വീകരിക്കുക; ഇന്നത്തെ ദിവസഫലം


ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾ സ്നേഹ ബന്ധങ്ങൾക്ക് വലിയ പ്രധാന്യം കൽപിക്കും. ക്ഷമ, അനുകമ്പ, എന്നീ സ്വഭാവ ​ഗുണങ്ങൾ ശീലിക്കണം. ആത്മീയ കാര്യങ്ങളിൽ നിങ്ങൾക്ക് കൂടുതൽ താത്പര്യം തോന്നിയേക്കാം. സഹജീവികളോട് നന്ദി പറയാൻ ശീലിക്കണം. പ്രപഞ്ച ശക്തിയിൽ വിശ്വസിക്കണം. നിങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം അനുഭവപ്പെടും. കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് മുൻ​ഗണന നൽകണം. ആത്മീയ വഴികാട്ടികളിൽ നിന്നും ഉപദേശകരിൽ നിന്നും നിങ്ങൾക്ക് പിന്തുണയും സഹായവും ലഭിക്കും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്ക് കൂടുതൽ ശക്തിയും പ്രചോദനവും ലഭിക്കും. റിസ്ക് എടുക്കുകയും നിങ്ങളുടെ കംഫർട്ട് സോണിന് പുറത്ത് കടക്കുകയും വേണം. സാഹസിക കാര്യങ്ങളിൽ താത്പര്യം തോന്നിയേക്കാം. 
ഭാ​ഗ്യ നമ്പർ: 4 , ഭാ​ഗ്യ നിറം : ലിലാക്ക്, ഭാ​ഗ്യ ചിഹ്നം: ഒരു കലാരൂപം