സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ നിരക്കുകളറിയാം



കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാത തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,720 രൂപയും ​ഗ്രാമിന് 5,465 രൂപയുമാണ്. 24 കാരറ്റ് സ്വർണം പവന് 47,696 രൂപയും ​ഗ്രാമിന് 5,962 രൂപയുമാണ് ഇന്നത്തെ വിപണി വില.

ശനിയാഴ്ച്ച 22 കാരറ്റ് സ്വർണം പവന് 80 രൂപ ഉയർന്നിരുന്നു. അതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുറയുന്ന പ്രവണതയാണുണ്ടായിരുന്നത്.

Read Also : നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഓ​ട്ടോ​ക​ളി​ലും കാ​ര​വാ​നി​ലും ഇ​ടി​ച്ചു​ക​യ​റി അപകടം: അഞ്ചുപേർക്ക് പരിക്ക്

അതേസമയം, ഇന്ന് വെള്ളി വിലയിൽ ഇടിവുണ്ടായി. ​ഗ്രാമിന് 20 പൈസ കുറഞ്ഞ് 76 രൂപയും എട്ട് ​ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 608 രൂപയിലേക്കും താഴ്ന്നു. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 1,912.38 യുഎസ് ഡോളറായിട്ടുണ്ട്.