31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

SAI സായി എൽഎൻസിപിഇയിൽ സ്വാതന്ത്ര്യ ദിനാഘോഷം

Date:


തിരുവനന്തപുരം: എഴുപത്തി ഏഴാമത് സ്വാതന്ത്യ ദിനാഘോഷം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള സായ് LNCPE തിരുവനന്തപുരം റീജണൽ സെൻറർ വിപുലമായി ആഘോഷിച്ചു. റീജിയൻ ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ. ജി. കിഷോർ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനസന്ദേശവും നൽകി. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത ഒളിംപ്യൻ എം പി ജാബിർ, മുഹമ്മദ് അനസ്, സാന്ദ്ര എ എസ് ,സാന്ദ്ര മോൾ സാബു , നയന ജയിംസ് അടക്കമുള്ള താരങ്ങളെയും, പരിശീലകരേയും ചടങ്ങിൽ ആദരിച്ചു.

കായിക താരങ്ങളും, പരിശീലകരും, വിദ്യാർഥികളും ജീവനക്കാരും അടക്കമുള്ളവർ ചടങ്ങിന്റെ ഭാഗമായി. കലാപരിപാടികളും നടന്നു. വിവിധ റീജണൽ സെൻററുകളിലും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.

ആലപ്പുഴ സായി കേന്ദ്രത്തിൽ ഡെപ്യൂട്ടി ഡയറക്ടർ പ്രേംജിത്ത് ലാൽ പതാക ഉയർത്തി.അർജുന അവാർഡ് ജേതാവ് സജി തോമസ്‌ സന്നിഹിതനായിരുന്നു.

കൊല്ലത്ത് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഏണസ്റ്റ് , തൃശൂരിൽ വാർഡ് കൗൺസിലർ പൂർണിമ സുരേഷ് , കോഴിക്കോട് അന്താരാഷ്ട്ര വോളിബോൾ താരം ജിബിൻ ജോബ്, തലശ്ശേരിയിൽ അന്താരാഷ്ട്ര ഫെൻസിങ് താരം റീഷ പുതുശ്ശേരി എന്നിവരെ ആദരിച്ചു. കായിക അധ്യാപകരും വിദ്യാർഥികളും ചടങ്ങിന്റെ ഭാഗമായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related