30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

ഈ പ്ലാറ്റ്ഫോമുകളിലെ പാർട്ട് ടൈം ജോലി ചെയ്യുന്ന തൊഴിലാളികൾക്കുളള ആനുകൂല്യങ്ങൾ ഉടൻ ഉറപ്പുവരുത്തും, അറിയേണ്ടതെല്ലാം

Date:


ആമസോൺ, ഊബർ, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ പാർട്ട് ടൈം ജോലിക്കാർക്ക് സന്തോഷ വാർത്ത. പാർട്ട് ടൈം ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള ക്ഷേമ നടപടികൾ ഉടൻ നടപ്പാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇത്തരത്തിൽ ജോലി ചെയ്യുന്നവരെ സാമൂഹിക സുരക്ഷാ കോഡിന്റെ ഭാഗമായ പദ്ധതിയിൽ ഉൾപ്പെടുത്തിയ ശേഷം അപകട ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, റിട്ടയർമെന്റ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ്.

ട്രേഡ് യൂണിയനുകൾ, ഗിഗ് പ്ലാറ്റ്ഫോമുകൾ, അനുബന്ധ മേഖലയിലെ ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ചത്. വിവിധ സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ മെഡിക്കൽ, അപകട ഇൻഷുറൻസ്, പരാതി പരിഹരിക്കാനുള്ള സംവിധാനം എന്നിവ ഉറപ്പുവരുത്തുന്നതാണ്. കൂടാതെ, തൊഴിലുടമകൾ അവരുടെ വാർഷിക വരുമാനത്തിന്റെ 1 ശതമാനം മുതൽ 2 ശതമാനം വരെ ഒരു സുരക്ഷാ ഫണ്ടിലേക്ക് സംഭാവന ചെയ്യണം. ഗിഗ് തൊഴിലാളികൾക്കും മറ്റ് അസംഘടിത ജീവനക്കാർക്കും ഐഡന്റിറ്റി കാർഡുകൾ നൽകുന്നതിന് രൂപീകരിച്ച പോർട്ടലിൽ ഇതിനോടകം 290 ദശലക്ഷത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related