കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ഒല. എസ് വൺ എക്സ് സീരീസിലാണ് ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കിയിരിക്കുന്നത്. എസ് വൺ എക്സ് (2 കിലോ വാട്ട് ബാറ്ററി), എസ് വൺ എക്സ്, എസ് വൺ എക്സ്, എസ് വൺ എക്സ് പ്ലസ് എന്നിങ്ങനെ 3 മൂന്ന് വേരിയന്റുകളിൽ സ്കൂട്ടറുകൾ പുറത്തിറക്കിയിട്ടുണ്ട്.
രണ്ട് കിലോ വാട്ട് ബാറ്ററിയുള്ള എസ് വൺ എക്സ് ആണ് അടിസ്ഥാന വേരിയന്റ്. ഈ മോഡലിന് 79,999 രൂപയാണ് വില. ആദ്യ ആഴ്ച മാത്രമാണ് 79,999 രൂപയ്ക്ക് സ്കൂട്ടർ ലഭിക്കുകയുള്ളൂ. തുടർന്ന് 10,000 രൂപ കൂട്ടി 89,999 രൂപയ്ക്ക് വാങ്ങാനാകും. മൂന്ന് കിലോ വാട്ട് ബാറ്ററി ശേഷിയുള്ള എസ് വൺ എക്സ് വേരിയന്റ് ആദ്യ ആഴ്ച 89,999 രൂപയ്ക്കും, പിന്നീടുള്ള ആഴ്ചകളിൽ 99,999 രൂപയ്ക്കും ലഭ്യമാകും.
എസ് വൺ എക്സ് പ്ലസ് വേരിയന്റിന് 99,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. തുടർന്നുള്ള ആഴ്ചകളിൽ 1,09,999 രൂപയ്ക്ക് വാങ്ങാനാകും. ഈ മൂന്ന് വേരിയന്റുകളുടെയും ബുക്കിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. തുടർന്ന് ഡിസംബറോടെയാണ് വിൽപ്പന നടത്തുക.