മെഡിക്കൽകോളജ്: വ്യക്തിവിരോധത്താൽ പിതാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച മകൻ പൊലീസ് പിടിയിൽ. ചാക്ക വയ്യാമൂല ദേവീ നഗർ റസിഡന്റ്സ് ഓഫീസിനു സമീപം ഫർസാന മൻസിലിൽ മുള്ളൻ ഫൈസൽ എന്ന ഫൈസൽ (28) ആണ് അറസ്റ്റിലായത്. വലിയതുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 15-ന് പുലർച്ചെ രണ്ടുമണിക്ക് വള്ളക്കടവ് ബോട്ടുപുര ഭാഗത്തായിരുന്നു സംഭവം. ഫൈസൽ കൂട്ടുകാരിൽ നിന്നും കുറച്ചു പണം കടം വാങ്ങിയിരുന്നു. ഈ കടം വീട്ടുന്നതിനു പിതാവ് കാശ് നൽകാത്തതിനുള്ള വിരോധമായിരുന്നു ആക്രമണകാരണം.
പിതാവിനെ ബൈക്കിൽ കയറ്റി കൊണ്ടുവന്നശേഷം കോൺക്രീറ്റ് കല്ല് ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.