ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങി സോണി ഇന്ത്യയും. ഇത്തവണ ഉപഭോക്താക്കൾക്കായി എക്സ്ക്ലൂസീവ് ഓഫറുകളാണ് സോണി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഈ ഓണക്കാലത്ത് ആകർഷകമായ വിലക്കിഴിവിൽ സോണി ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. ബ്രാവിയ എക്സ്ആർ ടിവികൾ, ഹോം തിയേറ്റർ സിസ്റ്റംസ്, ഹൈ ക്വാളിറ്റി ഹെഡ്ഫോൺസ്, പാർട്ടി സ്പീക്കർ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന എല്ലാ ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾക്കും ഇളവുകൾ ലഭിക്കും.
തിരഞ്ഞെടുത്ത ബ്രാവിയ ടിവികൾ വാങ്ങുമ്പോൾ 20,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഒരുക്കിയിട്ടുണ്ട്. കൂടാതെ, രണ്ട് വർഷത്തെ വാറന്റിയും ലഭിക്കുന്നതാണ്. 1,024 മുതലാണ് ഇഎംഐ സ്കീമുകൾ ആരംഭിക്കുന്നത്. തിരഞ്ഞെടുത്ത സൗണ്ട് ബാറുകൾക്ക് 10,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ലഭ്യമാണ്. എച്ച്ടി-എ9, എച്ച്ടി-എ7000, എച്ച്ടി-എ5000, എസ്ഡബ്യു3 എന്നീ മോഡലുകൾക്കാണ് ആകർഷകമായ വിലക്കിഴിവ് ലഭിക്കുക. ആൽഫാ ക്യാമറകൾക്ക് 13,380 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളും സോണി ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 5 വരെയാണ് ഉത്സവകാല ഓഫറുകൾ ലഭിക്കുക.