Money Mantra August 18 | സാമ്പത്തിക പുരോഗതിയുണ്ടാകും; സുഖസൗകര്യങ്ങൾക്കായി പണം ചെലവഴിക്കും; ഇന്നത്തെ ദിവസഫലം
ഏരീസ് (Arise – മേടം രാശി) മാർച്ച് 21 നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ : മേട രാശിക്കാർ ഈ ദിവസം പിതാവിന്റെ അനുഗ്രഹത്തോടെ ആരംഭിച്ച ജോലികളിൽ വിജയവും ലാഭവും കണ്ടെത്തും. ഇന്ന് നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് ലാഭം ലഭിക്കും. കൂടാതെ സാമ്പത്തിക പുരോഗതിക്കുള്ള മാർഗ്ഗങ്ങളും നിങ്ങൾക്കു മുന്നിൽ തെളിയും. വിദേശ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇപ്പോൾ പുരോഗതി ഉണ്ടാകും. കൂടാതെ പുതിയൊരു ബിസിനസിനോ ബിസിനസ് വിപുലീകരണത്തിനോ ഒരു നിക്ഷേപം നിങ്ങൾക്ക് വളരെ അനുകൂലമായി മാറും. ദോഷ പരിഹാരം – നെയ്യും പഞ്ചസാരയും കലർത്തിയ ഭക്ഷണം പശുവിന് നൽകുക