31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

‘നടനെന്ന നിലയിൽ വിലകുറച്ച്‌ വിലയിരുത്തപ്പെടുന്നു, തിരസ്‌കരണങ്ങൾ നേരിടുന്നു’: തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ

Date:


മുംബൈ: തുടർച്ചയായുള്ള ബോക്‌സ് ഓഫീസ് പരാജയങ്ങളെക്കുറിച്ചും തിരസ്‌കാരങ്ങൾ നേരിടുന്നതിനെക്കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. ഫ്രീ പ്രസ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വാണിജ്യ പരാജയങ്ങളെയും തിരസ്‌കരണങ്ങളെയും കുറിച്ച് അഭിഷേക് ബച്ചൻ സംസാരിച്ചത്.

അഭിഷേക് ബച്ചന്റെ വാക്കുകൾ ഇങ്ങനെ;

‘ജെയ്ക്കിനെ നാലാംകിട നേതാവെന്ന് വിളിച്ചിട്ടില്ല, റിപ്പോർട്ട് ചെയ്ത ചാനലിന് പിഴവ് പറ്റിയത്’: വിശദീകരണവുമായി വിഡി സതീശൻ

‘ഒരു പ്രേക്ഷകനെന്ന നിലയിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. എന്നാൽ, നിങ്ങൾ ബോക്‌സ് ഓഫീസിൽ വിജയിച്ചില്ലെങ്കിൽ നിങ്ങൾക്ക് ജോലി ലഭിക്കില്ല. ടിക്കറ്റുകൾ വിൽക്കുന്നില്ലെങ്കിൽ, ഒരു നടൻ എന്ന നിലയിൽ കുറച്ചുകാണുന്നത് ശരിയായ രീതിയല്ല. ചില സമയങ്ങളിൽ ഏറ്റവും മികച്ച അഭിനേതാക്കൾക്ക് വെള്ളിയാഴ്ച ഒരു ഓപ്പണിംഗ് ലഭിക്കില്ല.

നിങ്ങൾ ഒരു നല്ല സിനിമ ചെയ്താൽ അത് സിനിമാശാലകളിൽ നന്നായി ഓടും. അതിൽ റോക്കറ്റ് സയൻസ് ഇല്ല. സിനിമകൾ ഓടിയത് അതിലെ താരങ്ങളെ കൊണ്ടല്ല ഉള്ളടക്കം കൊണ്ടാണെന്ന് സിനിമാ ചരിത്രം തെളിയിക്കുന്നു. ആ രീതി ഒരിക്കലും മാറില്ല. നമുക്കെല്ലാവർക്കും നല്ല സിനിമകൾ ചെയ്യണം.’

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related