വ​ള്ളം ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് മ​റി​ഞ്ഞു: ഒരു മരണം, മൂ​ന്നു​പേ​ര്‍ ര​ക്ഷ​പെ​ട്ടു


വി​ഴി​ഞ്ഞം: മീ​ൻ പി​ടി​ക്കാ​ൻ പോയ വ​ള്ളം ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്ന് പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. പു​തി​യ​തു​റ ആ​ഴാ​ങ്ക​ൽ പു​ര​യി​ട​ത്തി​ൽ കു​ഞ്ഞു​മോ​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​ലോ​ഷ്യ​സ് (47) ആ​ണ് മ​രി​ച്ച​ത്. സ​ഹ​പ്ര​വ​ർ​ത്ത​രും പു​തി​യ​തു​റ സ്വ​ദേ​ശി​ക​ളു​മാ​യ ക്രി​സ്തു​ദാ​സ്, ജോ​ൺ​സ​ൺ, സേ​വ്യ​ർ എ​ന്നി​വ​ർ ആണ് നീ​ന്തി ര​ക്ഷ​പ്പെട്ടത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം പു​തി​യ​തു​റ തീ​ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തി​ര​യ​ടി​യി​ൽ മ​റി​ഞ്ഞ വ​ള്ള​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട അ​ലോ​ഷ്യ​സി​നെ ഉ​ട​ന്‍​ത​ന്നെ കൂ​ടെ​യു​ള​ള​വ​ർ ക​ര​യ്ക്കെ​ത്തി​ച്ച് പു​ല്ലു​വി​ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് അ​വി​ടെ നി​ന്നും നെ​യ്യാ​റ്റി​ൻ​ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അപകടത്തിൽ വ​ള്ള​ത്തി​നും എഞ്ചിനും കേ​ടു​പാ​ടു​ണ്ടാ​യിട്ടുണ്ട്.