ലഖ്‌നൗ: 2024-ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠിയില്‍നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിതനായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
Also read-‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബജ്റംഗ് ദളിനെ നിരോധിക്കില്ല’; മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്
രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശില്‍നിന്നുതന്നെ മത്സരിക്കണമെന്ന ആഗ്രഹവും അജയ് റായ് പ്രകടിപ്പിച്ചു. മോദിക്കെതിരെ വാരാണസിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചാല്‍ അവരുടെ വിജയത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടാകുമെന്ന് അജയ് റായ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഏത് മണ്ഡലത്തില്‍ നിന്നും പ്രിയങ്കയ്ക്ക് മത്സരിക്കാമെന്നും എവിടെ മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.