തിരുവനന്തപുരം: തിരുവല്ലം ടോൾ പ്ലാസയിൽ കൂട്ടിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 225 രൂപ നൽകണം. നേരത്തെ അത് 120 രൂപയായിരുന്നു. 30 രൂപയാണ് വർധിച്ചത്.
കാറിനുള്ള മന്തിലി പാസ് 5035 രൂപയിലും മാറ്റം വന്നിട്ടുണ്ട്. മിനി ബസുകള്‍ക്ക് ഒരു വശത്തേക്ക് 245 രൂപയും, ബസ് ട്രക്ക് എന്നിവയ്ക്ക് 510 രൂപയും ഹെവി വെഹിക്കിള്‍സിന് 560 മുതൽ 970 രൂപ വരെയും ടോള്‍ നൽകണം.
20 കിമീ ചുറ്റളവിലെ താമസക്കാരുടെ ലോക്കൽ പാസ്സിന് 330 രൂപ തന്നെയായി തുടരും. നേരത്തെ ജൂണിലും ഏപ്രിലിലും ടോൾ നിരക്ക് കൂട്ടിയിരുന്നു. അടിക്കടിയുള്ള നിരക്ക് വർധനയ്‌ക്കെതിരെ ജനരോഷമുയരുന്നുണ്ട്. പുതുക്കിയ ടോൾ നിരക്ക് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ പ്രാദേശിക ഘടകം മുന്നറിയിപ്പ് നൽകി.