31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

വ്യക്തിഗത വായ്പാ നിയമങ്ങളിൽ മാറ്റം; ബാങ്കുകൾക്ക് മാർഗ നിർദേശവുമായി ആർ.ബി.ഐ

Date:


മുംബൈ: വ്യക്തിഗത വായ്പക്കാർക്ക് സ്ഥിരമായ പലിശ നിരക്ക് നൽകണമെന്ന് റിസർവ് ബാങ്ക് വെള്ളിയാഴ്ച ബാങ്കുകൾക്ക് നിർദേശം നൽകി. ഇനി പിഴ പലിശ ഈടാക്കാൻ ആകില്ല. മാറുന്ന നിയമങ്ങൾ 2024 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. പുതിയ വിജ്ഞാപനം പുറത്തിറങ്ങി. ഇഎംഐ പേയ്‌മെന്റുകളിൽ വീഴ്ച വരുത്തിയാൽ ന്യായമായ പെനാൽറ്റി ചാർജുകൾ മാത്രം ഈടാക്കാൻ ആർ.ബി.ഐ നിർദേശം നൽകിയിട്ടുണ്ട്.

ലോൺ എടുത്തയാൾ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തുകയോ നിയമങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ, പല ബാങ്കുകളും പിഴ പലിശ ഈടാക്കാറുണ്ട്. ഇനി പിഴ പലിശ ഈടാക്കാൻ ആകില്ല. ലോണിന് ബാധകമായ പലിശ നിരക്കുകൾ കൂടാതെ വലിയ പിഴ ബാങ്കുകൾ ഈടാക്കുന്നക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. പലിശ നിരക്കുകൾ വർധിക്കുന്ന സാഹചര്യത്തിലും റീട്ടെയിൽ വായ്പകളിൽ ഭൂരിഭാഗവും ഇപ്പോൾ ഫ്ലോട്ടിംഗ് നിരക്കിലായിരിക്കുന്ന സാഹചര്യത്തിലും ആർ.ബി.ഐയുടെ പുതിയ തീരുമാനം വായ്പക്കാർക്ക് ആശ്വാസം നൽകും.

ഹൗസിംഗ് ഫിനാൻസ് കമ്പനികൾ ഉൾപ്പെടെയുള്ള ബാങ്കുകൾക്കും എൻ‌ബി‌എഫ്‌സികൾക്കും നൽകിയ നിർദ്ദേശത്തിൽ, വ്യക്തിഗത ഇഎംഐ അടിസ്ഥാനമാക്കിയുള്ള ഫ്ലോട്ടിംഗ് നിരക്കുമായി ബന്ധപ്പെട്ട് ലോൺ കാലയളവ് ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ടോ ഇഎംഐ തുകയിലെ വർദ്ധനവുമായി ബന്ധപ്പെട്ട് നിരവധി ഉപഭോക്തൃ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പറഞ്ഞു. വായ്പകൾ എടുക്കുന്നവരുടെ സമ്മതം അല്ലാതെയോ കൃത്യമായ ആശയ വിനിമയം നടത്താതെയുമാണ് പിഴ പലിശ ഈടാക്കിയിരുന്നതെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടി.

പുതിയ നിർദേശങ്ങൾ 2024 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ബാങ്കുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഇത് ബാധകമാകും. പല ബാങ്കുകളും വായ്പാ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ആർബിഐ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എന്നാൽ നിലവിലെ ലോണുകളുടെ പലിശ കണക്കാക്കുന്ന രീതിയിലോ മറ്റൊ മാറ്റങ്ങൾ ഉണ്ടാകില്ല. 2023 ഡിസംബർ 31-നകം നിലവിലുള്ളതും പുതിയതുമായ വായ്പകൾക്കുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബാങ്കുകളോടും NBFC കളോടും ആർ.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related