മോശം സിനിമാ റിവ്യൂ ഒരുപാടുപേരുടെ ശ്രമങ്ങളെ ഇല്ലാതാക്കുന്നു:  അടൂര്‍ ഗോപാലകൃഷ്ണന്‍



ഡല്‍ഹി: മോശം സിനിമാ റിവ്യൂ ഒരുപാടുപേരുടെ ശ്രമങ്ങളെ ഇല്ലാതാക്കുന്നു എന്നും സിനിമയെ താറടിക്കാന്‍ മാത്രം മോശം റിവ്യൂ തയ്യാറാക്കുന്നവരെ ശിക്ഷിക്കണമെന്നും വ്യക്തമാക്കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമകള്‍ തീയറ്ററില്‍ കാണുമ്പോഴാണ് കൂടുതല്‍ അനുഭവേദ്യമാകുന്നതെന്നും മറിച്ച് മൊബൈല്‍ ഫോണില്‍ കാണുന്നത് മോശം പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി കേരളഹൗസില്‍ നടത്തിയ മലയാളം ക്ലാസിക് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ‘മീറ്റ് ദ ഡയറക്ടര്‍’ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോടതി തീരുമാനിക്കും എന്ന് പറയുമ്പോൾ എന്ത്‌ കോടതി എന്ന ചോദ്യത്തിന് ഗെറ്റ്‌ ലോസ്റ്റ്‌ തന്നെയാണ് മറുപടി; അഞ്‍ജു പാർവതി

‘ആശയവിനിമയത്തിന് വേണ്ടി മാത്രം സൃഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇന്ന് കമ്മ്യൂണിക്കേഷന്‍ തന്നെ ഇല്ലാതാക്കുന്നു. മൊബൈലുമായി എല്ലാവരും അവരവരുടെ ലോകത്താണ്. മോശം സിനിമാ റിവ്യൂ ഒരുപാടുപേരുടെ ശ്രമങ്ങളെ ഇല്ലാതാക്കുന്നു. സിനിമയെ താറടിക്കാന്‍ മാത്രം മോശം റിവ്യൂ തയ്യാറാക്കുന്നവരെ ശിക്ഷിക്കണമെന്നാണ് എന്റെ അഭിപ്രായം,’ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.