31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

തമാശയ്ക്ക് ചെയ്ത ഡിഎൻഎ ടെസ്റ്റ്; ഫലം വന്നപ്പോൾ യുവതി ഞെട്ടി!

Date:


ആളുകളുടെ ജനിതക വിവരങ്ങൾ ശേഖരിക്കുന്നത് വേണ്ടിയുള്ള ടെസ്റ്റ് ആണ് ഡിഎൻഎ. സാധാരണയായി എന്തെങ്കിലും കേസ് അന്വേഷണത്തിന്റെ ഭാഗമായുംമറ്റുമാണ് ഡിഎൻഎ ടെസ്റ്റ് ചെയ്യുന്നത്. എന്നാൽ വെറും തമാശയ്ക്ക് ഡിഎൻഎ ടെസ്റ്റ് ചെയ്ത ഒരു യുവതി ഫലം വന്നപ്പോൾ ആകെ ഞെട്ടിയിരിക്കുകയാണ്. യുവതിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ഒരു സത്യമാണ് ഡിഎൻഎ ടെസ്റ്റിലൂടെ വെളിപ്പെട്ടത്.

തന്റെ സഹോദരിമാർക്കൊപ്പം തമാശയ്ക്ക് വീട്ടിൽ തന്നെയാണ് യുവതി ഡി എൻ എ പരിശോധിക്കാൻ തീരുമാനിച്ചത്. എന്നാൽ വർഷങ്ങളായി അവളുടെ മാതാപിതാക്കൾ മറച്ചുവെച്ച സത്യം ഈ ടെസ്റ്റിലൂടെ വെളിപ്പെടുകയായിരുന്നു. തന്റെ പിതാവ് എന്ന് ഇത്രയും നാൾ വിശ്വസിച്ചിരുന്ന വ്യക്തിയുമായി തനിക്ക് ബന്ധമില്ല എന്നറിയുകയും ആ കണ്ടെത്തൽ അവരെ വലിയ വിഷമത്തിലേയ്ക്ക് കൊണ്ടെത്തിച്ചിരിക്കുകയുമാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് യുവതി ഈ രഹസ്യം പരസ്യമാക്കിയത്. ഡിഎൻഎ ടെസ്റ്റിനെക്കുറിച്ച് വിശദമായി യുവതി കുറിച്ചു. തമാശയ്ക്കായി നടത്തിയ ഡിഎൻഎ ടെസ്റ്റ് ഫലം തന്നെ ഞെട്ടിച്ചെന്നും യുവതി പറഞ്ഞു. ഡിഎൻഎ പരിശോധനാ ഫലം വന്നപ്പോൾ തന്റെ സഹോദരിമാരിൽ നിന്നും വ്യത്യസ്തമായി താൻ മാത്രം അവരുടെ അർദ്ധസഹോദരിയായെന്നും യുവതി പറഞ്ഞു.

തുടക്കത്തിൽ ആ രഹസ്യം പരസ്യപ്പെടുത്താൻ ആരും തയ്യാറായില്ല. എന്നാൽ അവളുടെ സഹോദരിമാരിൽ ഒരാൾ ഇതിൽ വളരെയേറെ വിഷമിച്ചിരുന്നു. കൂടുതൽ ആഴത്തിലേയ്ക്ക് വിഷയത്തെ കൊണ്ടുപോകേണ്ടെന്ന് കരുതിയെങ്കിലും അവളുടെ സഹോദരി മാതാപിതാക്കളെ വെവ്വേറെ കണ്ട് അവർക്ക് ലഭിച്ച വിവരത്തെക്കുറിച്ച് അന്വേഷിച്ചു. ഇരുവരും ആദ്യം സത്യം വെളിപ്പെടുത്താൻ തയ്യാറായില്ല. അവളുടെ അച്ഛൻ വിഷമിച്ചിരിക്കുന്നതും അമ്മ ദേഷ്യത്തോടെ പ്രതികരിച്ചതും യുവതിയെ കൂടുത. വിഷമത്തിലാക്കി. എന്നാൽ ഒടുവിൽ അവളുടെ പിതാവ് ആ സത്യം സമ്മതിക്കുകയും അവൾ എപ്പോഴും തന്റെ മകളായിരിക്കുമെന്ന് പറയുകയും ചെയ്തു.

പിന്നീട് ഈ സാഹചര്യം ചർച്ച ചെയ്യാൻ അവളുടെ അമ്മ തയ്യാറായെങ്കിലും യുവതി അത് ഒഴിവാക്കുകയും തനിക്ക് ഒന്നും അറിയാൻ താൽപ്പര്യമില്ലെന്ന് എല്ലാവരോടുമായിപറയുകയും ചെയ്തു.

താൻ വളർന്നുവന്ന സാഹചര്യം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ആ സമയത്തൊക്കെ താൻ പലപ്പോഴും മറ്റൊരു പിതാവിനെ ആഗ്രഹിച്ചിരുന്നുവെങ്കിലും പിന്നീട് രണ്ട് മാതാപിതാക്കളെയും താൻ ഒരുപോലെ സ്നേഹിച്ചിരുന്നുവെന്ന് അവൾ പറഞ്ഞു.

ഈ സാഹചര്യത്തിൽ നിങ്ങൾ എന്ത് ചെയ്യും എന്ന ചോദ്യത്തോടെയാണ് യുവതി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. റെഡ്ഡിറ്റ് ഉപയോക്താക്കൾ യുവതിയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് നടത്തിയത്. ചിലർ യുവതിയോട് തന്റെ യഥാർത്ഥ പിതാവിനെ കണ്ടുപിടിക്കണമെന്ന് നിർദ്ദേശിച്ചു. ഒരിക്കലും സംശയം തോന്നാത്തവിധം സ്നേഹിച്ച ഇപ്പോഴത്തെ പിതാവിനെ തുടർന്നും സ്നേഹിക്കാൻ ചിലർ യുവതിയെ ഉപദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related