31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

റേഡിയോ അവതാരകൻ വെടിയേറ്റ് മരിച്ചു; കൊലപാതകം ഫേസ്ബുക്കിലൂടെ ലൈവ്

Date:


ഫിലിപ്പീൻസിൽ റേഡിയോ അവതാരകന്റെ കൊലപാതകം ഫേസ്ബുക്ക് ലൈവിൽ. ഞായറാഴ്ച ഫിലിപ്പീൻസിൽ റേഡിയോ സംപ്രേഷണത്തിനിടെ റേഡിയോ അവതാരകൻ കൊല്ലപ്പെടുന്ന ദൃശ്യങ്ങളാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിച്ചത്. മനിലയ്ക്ക് അടുത്ത് കലാംബയിൽ ഗോൾഡ് 94.7 FM ന്റെ പ്രഭാത പരിപാടിയ്ക്കിടെയാണ് 57 കാരനായ ജുവാൻ ജുമാലോൻ കൊല്ലപ്പെട്ടത്.

പോലീസ് ഡെയിലി ന്യൂസിന് നൽകിയ വിവരം അനുസരിച്ച് “വളരെ പ്രധാനപ്പെട്ട ഒരു കാര്യം തനിയ്ക്ക് റേഡിയോ ലൈവിൽ പറയാനുണ്ട് ” എന്ന് പറഞ്ഞാണ് തോക്കുമായി ഒരാൾ റേഡിയോ സ്റ്റേഷനിലേക്ക് കയറിയത്.

തോക്കുമായി എത്തിയ സംഘം ഒരാളെ പുറത്ത് കാവൽ നിർത്തി രണ്ടാമത്തെയാൾ ജുമാലോൻ ഇരിക്കുന്ന ബൂത്തിലേക്ക് കയറുകയായിരുന്നു. റേഡിയോ ഫേസ്‌ബുക്ക്‌ ലൈവിൽ ആയിരുന്ന ജുമാലോൻ ക്യാമറയിൽ നിന്നു മാറി പുറത്തേക്ക് നോക്കുന്നതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. തന്റെ കസേരയിൽ ഇരിക്കുകയായിരുന്ന ജുമാലോന് നേർക്ക് രണ്ട് തവണ തോക്കുധാരി വെടിയുതിർത്തു. രക്തത്തിൽ കുളിച്ച് തന്റെ ബൂത്തിൽ ഇരിക്കുന്ന ജുമാലോന്റെ ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിൽ കാണാനാകും.

ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ തന്നെ മരിച്ചിരുന്നു. ബിബിസി റിപ്പോർട്ട് അനുസരിച്ച് പ്രതികളെ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സ്ഥലത്തിന് അടുത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ എടുത്തതായി പോലീസ് പറഞ്ഞു.

ജുമാലോന് ഇത്തരം സംഘങ്ങളുമായോ മറ്റോ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടെല്ലെന്ന് പോലീസ് പറഞ്ഞു. മാധ്യപ്രവർത്തകർക്ക്‌ എല്ലാ കാലവും ജീവന് ഭീഷണി നിലനിൽക്കുന്ന രാജ്യമാണ് ഫിലിപ്പീൻസ്. ഫെർഡിനൻറ് ബോങ് ബോങ് മാർക്കോസ് ജൂനിയർ 2022 ൽ രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്ന നാലാമത്തെ സംഭവമാണ് ഇത്. കൊലപാതകത്തെ മാർക്കോസ് അപലപിച്ചു.

” മാധ്യമപ്രവർത്തകർക്കെതിരെ തുടർച്ചയായി നടക്കുന്ന അക്രമണങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ലെന്നും, മാധ്യമ സ്വാതന്ത്ര്യത്തിൽ ഇടപെടാനും അവരെ ആക്രമിയ്ക്കാനും ശ്രമിക്കുന്നവർക്ക് തക്കതായ ശിക്ഷ നേരിടേണ്ടി വരുമെന്നും മാർക്കോസ് പുറത്ത് വിട്ട കുറിപ്പിൽ പറഞ്ഞു.

മാർക്കോസിന്റെ പിതാവ് ഫെർഡിനൻറ് മാർക്കൊസ് മാധ്യമ സ്വാതന്ത്ര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും അവർക്ക് അനുകൂല ചുറ്റുപാട് സൃഷ്ടിക്കുകയും ചെയ്ത വ്യക്തിയായിരുന്നു എന്നാൽ 1986 ൽ അദ്ദേഹം പുറത്താക്കപ്പെട്ട ശേഷം രാജ്യം മാധ്യമപ്രവർത്തകരുടെ ജീവന് ഭീഷണിയുള്ള ഇടമായി മാറി. ഫിലിപ്പീൻസിലെ ദേശീയ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ പറയുന്നതനുസരിച്ച് 1986 ന് ശേഷം രാജ്യത്ത് കൊല്ലപ്പെടുന്ന 199-ാംമത്തെ മാധ്യമപ്രവർത്തകനാണ് ജുമാലോൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related