കോടതി തീരുമാനിക്കും എന്ന് പറയുമ്പോൾ എന്ത്‌ കോടതി എന്ന ചോദ്യത്തിന് ഗെറ്റ്‌ ലോസ്റ്റ്‌ തന്നെയാണ് മറുപടി; അഞ്‍ജു പാർവതി


ഇത്തവണ ആശങ്കയേതുമില്ലാതെ SG യ്ക്ക് ഒപ്പം മാത്രമാണ്!!! മൈക്ക് എങ്ങനെ എന്തിന് എപ്പോൾ ഉപയോഗിക്കണം എന്നൊരു സംസ്കാരം മാധ്യമ പ്രവർത്തകർക്ക് ഇല്ലാതിരിക്കുവോളം SG എന്ന മനുഷ്യന് ഒപ്പം തന്നെയാണ്. വാർത്ത തേടേണ്ട സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ് അടുത്തൊരു വ്യക്തിയുടെ സ്വകാര്യതയും , സഞ്ചാര സ്വാതന്ത്യവും പേഴ്സണൽ സ്പേസും. മീഡിയ വൺ മാധ്യമപ്രവർത്തകയുമായി ബന്ധപ്പെട്ട ആ ഒരു വിഷയം കഴിഞ്ഞു പോയതും നിലവിൽ കോടതിയിൽ എത്തിയതുമാണ്. പറ്റിപ്പോയ അവിവേകത്തിന്മേൽ അദ്ദേഹം മനസ്സ് തുറന്ന് ക്ഷമ ചോദിച്ചിട്ടും തീരാതെ പോയൊരു കാര്യം. എന്നിട്ടും ആ വിഷയത്തെ ഏറ്റവും ചീപ്പായ രീതിയിൽ വളച്ചൊടിച്ചു, മരണപ്പെട്ട കുഞ്ഞിനെ കുറിച്ച് പറഞ്ഞൊരു വീഡിയോയിൽ നിന്നും ഒരു ഭാഗം അടർത്തി മാറ്റി ഏറ്റവും മോശമായി പ്രചരിപ്പിച്ചതും ഇവിടെയുള്ള പ്രബുദ്ധർ തന്നെയാണ്.

ഒരു മനുഷ്യനെ സംബന്ധിച്ച് ക്ഷമയുടെ നെല്ലിപ്പലക വരെ കാണുന്ന ഘട്ടം എത്തുമ്പോൾ അയാൾ അയാൾ അല്ലാതെ ആയി തീരുന്ന ഒരു അവസ്ഥ വരും. എന്നിട്ടും ഇത്ര വരെ ആ മനുഷ്യൻ ആയത് കൊണ്ട് മാത്രം പിടിച്ചു നിന്നു. എന്നിട്ടും വിടാതെ പിന്തുടർന്ന് ചൊറിയാൻ ചെന്നാൽ അയാൾ പിന്നെ എന്ത് ചെയ്യണം?അനാവശ്യമായി ഒരാളുടെ വായിൽ കോലിട്ട് ഇളക്കിയാൽ തൊഴിച്ചു പല്ല് കൊഴിക്കേണ്ട സിറ്റുവേഷൻ തന്നെയാണത്. എന്നിട്ടും അങ്ങോർ പരമാവധി സംയമനം പാലിച്ചു തന്നെയാണ് Ask her to move back എന്ന് പറയുന്നത്.

യു ഡി എഫ് സർക്കാർ നടത്തിയ ഒറ്റ ദിന ഉപരോധം കണ്ട് കലിപ്പ് തോന്നിയ ഒരു ശാസ്ത്രഉപദേഷ്ടാവ് തന്നെ കണ്ടിട്ടും തിരിച്ചറിയാത്ത പോലീസുകാരോട് ഉള്ള ദേഷ്യം തീർത്തത് മുന്നിൽ കണ്ട മാധ്യമപ്രവർത്തകനോട്‌ നീയൊക്കെ തെണ്ടാൻ പോടെയ് എന്ന് പറഞ്ഞപ്പോൾ ഇവിടുത്തെ മാപ്രകൾ അത് അർഹിക്കുന്നു എന്ന് പറഞ്ഞ എല്ലാ പുരോഗമനവാദികളും ഇപ്പോൾ മാപ്രകളോട് കാണിക്കുന്ന സ്നേഹവും കരുതലും കാണുമ്പോൾ മൾട്ടിപ്പിൾ ഡാഡ് സിൻഡ്രോമിന് ഒക്കെ ഇവിടെ ഇത്ര സാധ്യതയോ എന്ന് അത്ഭുതപ്പെടുന്നു.

സിനിമയുടെ വിജയത്തിൽ സന്തോഷിച്ചു നില്ക്കുന്ന മനുഷ്യനോട് ഏറ്റവും പ്രകോപനം കൊടുക്കുന്ന, അതായത് ആ മനുഷ്യനെ ഏറ്റവും haunt ചെയ്ത കാര്യത്തെ കുറിച്ച് വിചാരണ ചെയ്യേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. മാപ്പ് പറഞ്ഞു കഴിഞ്ഞ ഒന്നിനെ കുറിച്ച് എടുത്തിട്ട് ക്രോസ് വിസ്താരം ചെയ്യാൻ ഇവർ ആരാണ്.? തനിക്ക് മുന്നിൽ കോലും കൊണ്ട് വരുന്നവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയണം എന്ന ബാധ്യത ഒന്നും ഒരു മനുഷ്യനും ഇല്ല. ചില സിറ്റുവേഷൻ അനുസരിച്ചു, അവരുടെ അപ്പോഴത്തെ മൂഡ് അനുസരിച്ചു മറുപടി കൊടുക്കുക എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. സുരേഷ് ഗോപി എന്ന നടൻ വിളിച്ചുക്കൂട്ടിയ ഒരു പത്രസമ്മേളനം അല്ലാത്തിടത്തോളം അവിടെ അങ്ങോട്ട് ചെന്ന് ചോദ്യം ചോദിച്ചവരാണ് ഔചിത്യബോധം കാണിക്കേണ്ടവർ.

അവിവേകത്തെ അശ്ലീലമാക്കി മാറ്റി അങ്ങേരെ ഏറ്റവും മ്ലേച്ഛമായി ചിത്രീകരിച്ച ഒരു വിഷയം. ഒരുപക്ഷെ അദ്ദേഹത്തിന്റെ ഇത്രയും നാളത്തെ ജീവിതത്തിനിടയ്ക്ക് ആദ്യമായി ഉന്നയിക്കപ്പെട്ട ഒരു സ്ത്രീ വിഷയം. അതിന്റെ traumayil നിന്നും പൂർണ്ണമായും മാറാത്ത ഒരാളെ വീണ്ടും hurt ചെയ്യിക്കാൻ അത് തന്നെ എടുത്തിടുന്നത് മനഃപൂർവ്വമായ മെന്റൽ ഹറാസ്സ്മെന്റ് ആണ്. കോടതി തീരുമാനിക്കും എന്ന് പറയുമ്പോൾ പൊടുന്നനെ എന്ത്‌ കോടതി എന്ന മറുചോദ്യത്തിന് പിന്നെ ഗെറ്റ്‌ ലോസ്റ്റ്‌ തന്നെയാണ് മറുപടി. അത് ഭംഗിയായി അദ്ദേഹം ചെയ്തു.

ഇത്തവണ സംശയമേതുമില്ലാതെ SG ക്ക് ഒപ്പം മാത്രമാണ്!!! Ask her to move back 🔥🔥🔥🔥ഇതിനപ്പുറം കൊടുക്കാൻ മറ്റൊരു മറുപടിയും ഇല്ല.

അഞ്‍ജു പാർവതി പ്രഭീഷ്