30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

സിം അപ്ഗ്രേഡ് ചെയ്യാൻ തയ്യാറായിക്കോളൂ! സൗജന്യ ഇന്റർനെറ്റ് സേവനവുമായി ബിഎസ്എൻഎൽ

Date:


ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. സിം അപ്ഗ്രേഡ് ചെയ്യുകയാണെങ്കിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആസ്വദിക്കാനുള്ള അവസരമാണ് ബിഎസ്എൻഎൽ ഒരുക്കുന്നത്. 3ജിയിൽ ഡൗൺലോഡിംഗിന് വേണ്ടി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുന്ന കാര്യമാണിത്. പഴയ 3ജി അല്ലെങ്കിൽ 2ജി സിം കാർഡ് ബിഎസ്എൻഎൽ ഓഫീസിൽ എത്തിച്ച് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്നതാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് 4ജിബി സൗജന്യ ഡാറ്റയാണ് ആസ്വദിക്കാൻ കഴിയുക. മൂന്ന് മാസമാണ് സൗജന്യ ഡാറ്റയുടെ വാലിഡിറ്റി.

ആന്ധ്രപ്രദേശിലെ ബിഎസ്എൻഎൽ യൂണിറ്റാണ് ഇത് സംബന്ധിച്ച അറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കേരളത്തിലെ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭിക്കുമോ എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. 4ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതോടെ, ഉപഭോക്താക്കൾക്ക് സേവനങ്ങൾ മികച്ച രീതിയിൽ ആസ്വദിക്കാൻ കഴിയും. ബിഎസ്എൻഎൽ ഓഫീസിന് പുറമേ, ഉപഭോക്താക്കൾക്ക് അവരുടെ കസ്റ്റമർ സർവീസ് സെന്റർ, ഫ്രാഞ്ചൈസി, റീടൈലർ എന്നിവിടങ്ങളിൽ എത്തിയും സിം അപ്ഗ്രേഡ് ചെയ്യാം. വരും മാസങ്ങളിൽ രാജ്യത്തുടനീളം 4ജി സേവനങ്ങൾ എത്തിക്കാനാണ് ബിഎസ്എൻഎല്ലിന്റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related