30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

ഓണം വിപണി ആഘോഷമാക്കി കേരളം, ഓഗസ്റ്റ് മാസം വാഹന വിൽപ്പനയിൽ റെക്കോർഡ് കുതിപ്പ്

Date:


ഇത്തവണ ഓണം വിപണി പൊടിപൊടിച്ചതോടെ നേട്ടത്തിന്റെ ആഘോഷമാക്കി മാറ്റി കേരളത്തിന്റെ റീട്ടെയിൽ വാഹന വിപണി. സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ വാഹന വിൽപ്പനയിൽ റെക്കോർഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. പരിവാഹൻ പോർട്ടലിലെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, വാഹന വിൽപ്പനയിൽ ജൂലൈ മാസത്തെക്കാൾ 30 ശതമാനത്തിലധികം വർദ്ധനവാണ് ഓഗസ്റ്റിൽ ഉണ്ടായിട്ടുള്ളത്. ഓണക്കാല ഓഫറുകളും, ബോണസുകളും, ആകർഷകമായ ഡിസ്കൗണ്ടുകളും വാഹന വിൽപ്പന വർദ്ധിക്കുന്നതിന് ആക്കം കൂട്ടി.

സംസ്ഥാനത്ത് ഓഗസ്റ്റിൽ മാത്രം 73,532 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജൂലൈയിൽ ഇത് 56,417 എണ്ണമായിരുന്നു. ടൂവീലറുകളുടെ വിൽപ്പന 35,223-ൽ നിന്നും 49,487 എണ്ണത്തിലെത്തി. കഴിഞ്ഞ മാർച്ചിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിൽപ്പനയാണിത്. അതേസമയം, പുതിയ കാർ രജിസ്ട്രേഷൻ ജൂലൈയിലെ 15,195-ൽ നിന്ന് 17,491 ആയാണ് ഉയർന്നിരിക്കുന്നത്. ഇലക്ട്രിക് വാഹന വിൽപ്പനയിലും പുത്തൻ ഉണർവാണ് ഇത്തവണ ദൃശ്യമായത്. ഓഗസ്റ്റിന് മുൻപുള്ള രണ്ട് മാസങ്ങളിലും ഇലക്ട്രിക് വാഹന വിൽപ്പന താരതമ്യേന ഇടിവിലായിരുന്നു. എന്നാൽ, ഓഗസ്റ്റ് മാസത്തോട് വിപണി വിഹിതം തിരിച്ചുപിടിക്കാൻ ഇലക്ട്രിക് വാഹനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ജൂലൈയിൽ മൊത്തം 5,254 ഇലക്ട്രിക് വാഹനങ്ങൾ വിറ്റപ്പോൾ ഓഗസ്റ്റിൽ ഇത് 5,956 ആയാണ് ഉയർന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related