ബംഗളൂരു: കന്നഡ സിനിമയിലെ സൂപ്പർതാരമായിരുന്നു പുനിത് രാജ്കുമാർ. അഭിനേതാവ് എന്നതിനപ്പുറം മികച്ച ഒരു അവതാരകനും ഗായകനുമായിരുന്നു പുനിത്. അപ്രതീക്ഷിതമായാണ് സിനിമാ ലോകത്തേയും ആരാധകരേയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ഹൃദയാഘാതത്തെ തുടർന്ന് പുനീതിന്റെ മരണം സംഭവിക്കുന്നത്. നാൽപ്പത്തിയാറാം വയസിലാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് ലോകത്തോട് വിടപറഞ്ഞത്.
പുനീത് രാജ്കുമാർ വിടപറഞ്ഞിട്ട് രണ്ട് വർഷം തികയുന്നു. വ്യായാമത്തിനിടെ നെഞ്ചുവേദന വന്നതിനെത്തുടർന്ന് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുനീത് വിടപറഞ്ഞിട്ട് രണ്ട് വർഷങ്ങൾ കഴിയുമ്പോഴും തങ്ങൾക്ക് മരണം ഉൾക്കൊള്ളാനാകുന്നില്ലെന്ന് നടനും സഹോദരനുമായ ശിവരാജ് കുമാർ പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ലഹരി വേട്ട: കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി
ശിവരാജ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ;
‘എല്ലാവരും പറയുന്നു അപ്പു ജീവിച്ചിരിപ്പില്ലെന്ന്. അതിനർഥം അവൻ ഞങ്ങളെ പൂർണമായി വിട്ടുപോയി എന്നല്ല. എനിക്ക് അവനെ അത്ര പെട്ടന്ന് വിട്ടുകളയാൻ സാധിക്കില്ല. പുനീതിന്റെ നല്ല ഓർമകൾ എല്ലായ്പ്പോഴും ഞങ്ങൾക്കൊപ്പമുണ്ടായിരിക്കും. മിസ് ചെയ്യുന്നുവെന്ന് പറയാനല്ല, അവനെ ആഘോഷിക്കാനാണ് എനിക്ക് താൽപര്യം. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു പുനീത്. അവന്റെ മരണവുമായി പൊരുത്തപ്പെടാൻ കുടുംബത്തിന് ഏറെ സമയമെടുക്കേണ്ടി വന്നു.
എന്നെക്കോൾ പതിമൂന്ന് വയസിന് താഴെയാണ് അവൻ. ചിലസമയങ്ങളിൽ അവന്റെ വിയോഗം വല്ലാതെ വേദനിപ്പിക്കും. ഒരിക്കലും അവനെ മറക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അവൻ എവിടേയ്ക്കോ ദീർഘമായ വിനോദയാത്രയ്ക്ക് പോയിരിക്കുകയാണ് ഒരിക്കൽ മടങ്ങിവരുമെന്ന് കരുതാനാണ് ഇഷ്ടം’.