കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ഹരിത ജി നായര്‍ വിവാഹിതയായി


കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ഹരിത ജി നായര്‍ വിവാഹിതയായി. സിനിമ എഡിറ്റര്‍ വിനായകൻ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

read also: ഭൂ​മി അ​ള​ക്കു​ന്ന​തി​ന് കൈക്കൂലി: റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വിജിലൻസ് പിടിയിൽ

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചെറുപ്പം തൊട്ടേയുള്ള സുഹൃത്തുക്കളാണ് ഇരുവരും. നഴ്സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായിട്ടായി റിയാലിറ്റി ഷോയിലേയ്ക്ക് എത്തിയ ഹരിത പിന്നീട് അഭിനയത്തിൽ സജീവമാകുകയായിരുന്നു.

ദൃശ്യം 2, 12 ത്ത് മാന്‍ റാം തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആണ് വിനായക്. ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയാണ് വിനായക് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം.