കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളായ കാളിദാസും മാളവികയും മലയാളികൾക്ക് ഏറെ പരിചിതരാണ്. കാളിദാസ് തെന്നിന്ത്യൻ സിനിമകളിൽ സജീവമായപ്പോൾ മകൾ മാളവിക മോഡലിങ്ങിലും സ്‌പോർട്‌സിലുമാണ് കൂടുതൽ താല്പര്യം കാണിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ മാളവികയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാകുന്നത്.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ചതായി പരാതി
‘എന്റെ ജീവിതത്തിൽ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനം, നിനക്ക് പിറന്നാൾ ആശംസകൾ. എന്നും എപ്പോഴും ഞാൻ നിന്നെ സ്‌നേഹിക്കുന്നു’ എന്നുമാണ് ഫോട്ടോയ്ക്ക് മാളവിക നൽകിയ അടിക്കുറിപ്പ്. ചിത്രം വളരെ വേഗത്തിലാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടിയത്. എന്നാൽ, ഒപ്പമുള്ള ആളുടെ പേരോ മറ്റ് വിവരങ്ങളോ സ്‌റ്റോറിയിൽ ചേർത്തിട്ടില്ല. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന സൂചനയുമായി മാളവിക എത്തിയത്. ‘സ്വപ്നങ്ങളിതാ യാഥാർഥ്യമാകുന്നു’ എന്ന തലത്തെട്ടോടെയാണ് മാളവിക അന്ന് ചിത്രം പോസ്റ്റ് ചെയ്തത്.