കഴിഞ്ഞ ജന്മത്തില്‍ ഞാൻ ബുദ്ധ സന്യാസിയായിരുന്നു, ടിബറ്റിൽ വെച്ചാണ് മരിച്ചത്: വാദങ്ങളുമായി നടി ലെന


 തനിക്ക് ജന്മാന്തരങ്ങളില്‍ വിശ്വാസമുണ്ടെന്നു മലയാളത്തിന്റെ പ്രിയ നടി ലെന. ‘കഴിഞ്ഞ ജന്മത്തിലെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ഓര്‍ക്കാൻ പറ്റും. പല ജന്മങ്ങളുണ്ട്. തൊട്ടുമുമ്പത്തെ ജന്മത്തില്‍ ഞാൻ ബുദ്ധ സന്യാസിയായിരുന്നു. ഞാൻ ടിബറ്റിലായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തില്‍ തനിക്ക് ഹിമാലയത്തില്‍ പോ’കാൻ തോന്നിയതെന്നും’ ലെന പറയുന്നു.

‘മനസ് തന്നെയാണ് സമയം. സമയം തന്നെയാണ് മനസ്. ഞാനീ പറയുന്നത് 20 കൊല്ലം മുമ്പ് പറഞ്ഞപ്പോള്‍ നേരെ സൈക്യാട്രിസ്റ്റിനടുത്ത് കൊണ്ട് പോയി. ഇ‍ഞ്ചനെടുത്ത് ബോധം പോയി. ഇപ്പോള്‍ പറയുമ്പോള്‍ അത് മനസിലാക്കുന്നു. കാരണം ഇതാണ് കൃത്യമായ സമയമെന്നും’ നടി പറഞ്ഞു

READ ALSO: സദ്യ വിളമ്പേണ്ടതെങ്ങനെ? പരിപ്പും നെയ്യും സദ്യയിൽ ഉൾപ്പെടുത്തണമോ?

എനിക്ക് 23 വയസായിരുന്നു. കല്യാണം കഴിഞ്ഞതേയുള്ളൂ. ഭര്‍ത്താവും സുഹൃത്തുക്കളുമെല്ലാം കൊടൈക്കനാലില്‍ പോയി. അവിടെ വെച്ച്‌ ഞങ്ങള്‍ മഷ്റൂം കഴിച്ചു. ഇന്ന് യുവതലമുറയിലെ നിരവധി പേര്‍ ഇത് പരീക്ഷിക്കുന്നുണ്ട്. പക്ഷെ 20 വര്‍ഷം മുമ്പ് വളരെ അപൂര്‍വമായിരുന്നു. അലോപ്പതിക് സൈക്യാട്രിക് മെഡിസിനേക്കാള്‍ ഫലപ്രദമാണ് ഇതെന്ന് പഠനങ്ങളുണ്ട്. ഇത് പ്ലാന്റ് മെഡിസിനാണ്. ശ്രദ്ധാപൂര്‍വം ഉപയോഗിക്കണം. സൈക്കൊഡലിക്സ് ആളുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഞാനത് ഉപയോഗിക്കുന്ന സമയത്ത് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. മഷ്റൂം കഴിച്ച്‌ ഞാൻ മെഡിറ്റേറ്റ് ചെയ്തു. എന്താണ് ദൈവമെന്ന് ഞാൻ സ്വയം ചോദിച്ചു’ ലെന പങ്കുവച്ചു.