ഗണേഷും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, പുനഃസംഘടന ഡിസംബർ അവസാനം: തീരുമാനം എൽഡിഎഫ് യോഗത്തിൽ


തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബർ അവസാനം നടക്കുമെന്ന് വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നവ കേരള സദസ് കഴിയുന്ന മുറയ്ക്കായിരിക്കും പുനഃസംഘടന. അഹമ്മദ് ദേവർകോവിലിനു പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും ആന്റണി രാജുവിനു കെബി ​​ഗണേഷ് കുമാറുമായിരിക്കും പുതിയതായി എത്തുക. നവംബർ 18 മുതലാണ് നവകേരള സദസ്. ഡിസംബർ 24 വരെ നീണ്ടു നിൽക്കും. ശേഷമായിരിക്കും പുനഃസംഘടന.

നേരത്തെ, മുന്നണിയിലെ നാല് ഘടക കക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രി സ്ഥാനം നൽകാനായിരുന്നു തീരുമാനം. നിലവിലെ മന്ത്രിമാരുടെ രണ്ടര വർഷമെന്ന കാലാവധി നവംബർ 20നു പൂർത്തിയാകും. പുനഃസംഘടന ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

അമിതമായ മദ്യപാനം മൂലമുള്ള കേടുപാടുകൾ പരിഹരിക്കാൻ മസ്തിഷ്കം എടുക്കുന്ന സമയം ഇതാണ്: പഠനം

യോഗത്തിൽ കേരളത്തോടുള്ള കേന്ദ്ര അവ​ഗനയ്ക്കെതിരെ ദേശീയ, സംസ്ഥാന തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനമായി. ദേശീയ തലത്തിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിൽ, മുഖ്യമന്ത്രിയും മന്ത്രിമാരും ജന പ്രതിനിധികളും പങ്കെടുക്കുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി.