തലൈവാസൽ വിജയ് പ്രധാന കഥാപാത്രമാകുന്ന ‘മൈ 3’ ട്രെയ്‌ലർ റിലീസ് ചെയ്തു; ചിത്രം നവംബർ 17ന്


തലൈവാസൽ വിജയ് (Thalaivasal Vijay) പ്രധാന കഥാപാത്രമായി എത്തുന്ന ‘മൈ 3’യുടെ ട്രെയ്‌ലർ റിലീസ് ആയി. നവംബർ 17ന് തിയെറ്ററുകളിൽ എത്തുന്ന ചിത്രം സൗഹൃദവും ക്യാൻസറും പ്രമേയമാക്കി സ്റ്റാർ ഏയ്റ്റ് മൂവീസ്സാണ് നിർമിച്ചിരിക്കുന്നത്. രാജൻ കുടവനാണ് സംവിധാനം. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപറമ്പ്. തന്ത്ര മീഡിയ റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു.

രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന, അബ്‌സർ അബു, അനാജ്, അജയ്, ജിത്തു, രേവതി, നിധിഷ, അനുശ്രീ പോത്തൻ, ഗംഗാധരൻ പയ്യന്നൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Also read: A Ranjith Cinema | ആസിഫ് അലി വീണ്ടും; ‘എ രഞ്ജിത്ത് സിനിമ’ ട്രെയ്‌ലർ പുറത്തിറങ്ങി

‘ isDesktop=”true” id=”636263″ youtubeid=”ntwZy7BKEpk” category=”film”>

സഹ സംവിധാനം – സമജ് പദ്മനാഭൻ, ക്യാമറ- രാജേഷ് രാജു, ഗാനരചന- രാജൻ കടക്കാട്, സംഗീതം- സിബി കുരുവിള, എഡിറ്റിംഗ്- സതീഷ് ബി. കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത് തിക്കോട്ടി, പി.ആർ.ഒ.- എ.എസ്. ദിനേശ്, സുനിത സുനിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് – അമൽ കാനത്തൂർ.