സാംസംഗ് ഗ്യാലക്സി ബുക്ക് 2 എൻപി750എക്സ്.ഇ.ഡി ലാപ്ടോപ്പ്: റിവ്യൂ



സ്മാർട്ട്ഫോണുകളെ പോലെ ആഗോള വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ളവയാണ് സാംസംഗ് പുറത്തിറക്കുന്ന ലാപ്ടോപ്പുകളും. സാധാരണയായി മിഡ് റേഞ്ച് സെഗ്‌മെന്റുകൾ മുതൽ പ്രീമിയം റേഞ്ച് വരെയുള്ള ലാപ്ടോപ്പുകളാണ് സാംസംഗ് വിപണിയിൽ എത്തിക്കാറുള്ളത്. ഇത്തവണ മിഡ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സാംസംഗ് ഗ്യാലക്സി ബുക്ക് 2 എൻപി750എക്സ്.ഇ.ഡി എന്ന ലാപ്ടോപ്പാണ് പുതുതായി കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ലാപ്ടോപ്പുകളുടെ പ്രധാന ഫീച്ചറുകളും വിലയും പരിചയപ്പെടാം.

ഡിസ്പ്ലേ വലുപ്പം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് സാംസംഗ് ഗ്യാലക്സി ബുക്ക് 2 എൻപി750എക്സ്.ഇ.ഡി. 1920×1080 പിക്സൽ റെസലൂഷനോട് കൂടിയ 15.6 ഇഞ്ച് എൽഇഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ടച്ച് സ്ക്രീൻ സൗകര്യം ലഭ്യമല്ല. 60 ഹെർട്സാണ്
റിഫ്രഷ് റേറ്റ് നൽകിയിരിക്കുന്നത്. ഇന്റൽ കോർ ഐ5 1235യു പ്രോസസറാണ് കരുത്ത് പകരുന്നത്. 8 ജിബി റാം പ്ലസ് 512 ജിബി സ്റ്റോറേജ് ലഭ്യമാണ്. ഗ്രാഫൈറ്റ് കളർ വേരിയന്റിൽ വാങ്ങാൻ കഴിയുന്ന ഈ ലാപ്ടോപ്പുകളുടെ ഭാരം വെറും 1.81 കിലോഗ്രാം മാത്രമാണ്. ഒരു വർഷത്തെ വാറന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. സാംസംഗ് ഗ്യാലക്സി ബുക്ക് 2 എൻപി750എക്സ്.ഇ.ഡി ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 52,990 രൂപ മുതലാണ് ആരംഭിക്കുന്നത്.

Also Read: വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി യുവാവ് അറസ്റ്റിൽ