സാംസംഗ് ഗാലക്സി എസ്23 എഫ്ഇ ഇനി പുതിയ രണ്ട് നിറങ്ങളിൽ കൂടി വാങ്ങാം, കൂടുതൽ വിവരങ്ങൾ അറിയൂ


ചുരുങ്ങിയ കാലയളവിനുള്ളിൽ ഉപഭോക്താക്കളുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടിയ സാംസംഗിന്റെ ഏറ്റവും മികച്ച ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എസ്23 എഫ്ഇ. അടുത്തിടെയാണ് എസ്23 സീരീസിലെ ഈ സ്മാർട്ട്ഫോൺ കമ്പനി വിപണിയിൽ എത്തിച്ചത്. ലോഞ്ച് ചെയ്ത സമയത്ത് മൂന്ന് കളർ വേരിയന്റുകളിൽ മാത്രമായിരുന്നു സാംസംഗ് ഗാലക്സി എസ്23 എഫ്ഇ വാങ്ങാൻ സാധിച്ചിരുന്നത്. എന്നാൽ, ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം പുതിയ രണ്ട് ആകർഷകമായ നിറങ്ങളിൽ കൂടി സാംസംഗ് ഗാലക്സി എസ്23 എഫ്ഇ വാങ്ങാനാകും. ഇവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.

സാംസംഗ് ഗാലക്സി എസ്23 എഫ്ഇ സ്മാർട്ട്ഫോണുകൾ ഇൻഡിഗോ, ടാംഗറിൻ എന്നിങ്ങനെ പുതിയ രണ്ട് കളർ വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ രണ്ട് വേരിയന്റുകളും സാംസംഗ് ഓൺലൈൻ സ്റ്റോറിൽ എക്സ്ക്ലൂസീവായി ലഭിക്കുന്നതാണ്. ഇതോടെ, സാംസംഗ് ഗാലക്സി എസ്23 എഫ്ഇ ഇപ്പോൾ 5 കളർ വേരിയന്റുകളിൽ വാങ്ങാനാകും. 128 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിന് 59,999 രൂപയും, 256 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിന് 64,999 രൂപയുമാണ് വില. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 10,000 രൂപയുടെ കിഴിവും ലഭിക്കും.