‘ഫോണ്‍ വിളിച്ചാൽ കുപ്പി വീട്ടിൽ’; അനധികൃത മ​ദ്യ വിൽപ്പനയ്ക്ക് 54കാരൻ പിടിയിൽ


തൃശൂർ: അനധികൃത മദ്യ വിൽപ്പന നടത്തിയ 54കാരൻ പിടിയിൽ. തെക്കുംകര നമ്പ്യാട്ട് സുനിൽ കുമാർ (54) ആണ് പിടിയിലായത്. കോണത്തുക്കുന്ന് ആലുക്കത്തറയിൽ നിന്നാണ് ഇരിങ്ങാലക്കുട പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കലിൽ നിന്ന് ഒൻപത് കുപ്പി മദ്യവും പിടിച്ചെടുത്തു.

മദ്യം ആവശ്യമുള്ളവർക്ക് ഇയാളെ ഫോണിൽ വിളിച്ചാൽ മദ്യം എത്തിച്ചു നൽകുന്നതാണ് രീതി. സിഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Also read-കാസർഗോഡ് 9.021 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മേഖലയിൽ അനധികൃത മദ്യം വ്യാപകമാണെന്ന പരാതിയിൽ പൊലീസ് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ കുടുക്കിയത്. പിടികൂടിയതിന് ശേഷവും പ്രതിയുടെ ഫോണിലേക്ക് ആവശ്യക്കാർ വിളിക്കുന്നുണ്ടായിരുന്നു.