Diwali 2023 | ദീപാവലി ആഘോഷത്തിനായി ഡല്‍ഹി-എന്‍സിആറില്‍ ഒരുക്കുന്നത് മൂന്ന് ഔട്ട്ഡോര്‍ സിനിമാ തിയേറ്റര്‍


ദീപാവലി ആഘോഷം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാനൊരുങ്ങി ഡല്‍ഹി. വിവിധ സംഘടനകളാണ് ഡല്‍ഹിയില്‍ ഓപ്പണ്‍ തിയേറ്റര്‍ ഒരുക്കാന്‍ നേതൃത്വം നല്‍കുന്നത്.
ദീപാവലി സമയത്ത് ഉപയോഗിക്കുന്ന പടക്കങ്ങളും മറ്റും ഡല്‍ഹി എന്‍സിആറിലെ വായുമലീനീകരണത്തെ സാരമായി ബാധിക്കാറുണ്ട്. ഡല്‍ഹി എന്‍സിആറില്‍ പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദീപാവലി ആഘോഷത്തിന്റെ പൊലിമ നഷ്ടപ്പെട്ടുവെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.

ജനങ്ങളെ ത്രസിപ്പിക്കുന്ന നിരവധി പരിപാടികളാണ് ഇത്തവണ ഇവിടെയൊരുക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ച് ആംഫി തിയേറ്ററിന് സമാനമായ അനുഭവം ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തവണ അധികൃതര്‍ ഒരുക്കുകയാണ്. കുടുംബവും സുഹൃത്തുക്കളുമായി ആഘോഷത്തില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഇത്തവണ ദേശീയ തലസ്ഥാന നഗരയില്‍ ഒരുങ്ങുന്നത്.

ഡല്‍ഹിയിലെ വിവിധ സിനിമാ സംഘടനകളും ക്ലബ്ബുകളും തുറസ്സായ സ്ഥലങ്ങളില്‍ ഓപ്പണ്‍ തിയേറ്ററുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ചാണ് ഈ താല്‍ക്കാലിക തിയേറ്റര്‍ ഒരുങ്ങുന്നത്. പടക്കങ്ങള്‍ പൊട്ടിക്കുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിച്ച് തുറന്ന സ്ഥലത്ത് ഒന്നിച്ചിരുന്ന് സിനിമാ കാണുന്നതിനാണ് ഇത്തവണത്തെ ദീപാവലി ആഘോഷം പ്രാധാന്യം നല്‍കുന്നത്.

സണ്‍സെറ്റ് സിനിമാ ക്ലബ്ബ്

ഡല്‍ഹി എന്‍സിആറില്‍ ഓപ്പണ്‍ തിയേറ്ററിലിരുന്ന് സിനിമാ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അനുഗ്രഹമാണ് സണ്‍സെറ്റ് സിനിമാ ക്ലബ്ബ്. തുറസ്സായ സ്ഥലത്ത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം നിങ്ങള്‍ക്ക് സിനിമ കാണാനുള്ള സൗകര്യം ഈ ക്ലബ്ബ് ഒരുക്കുന്നു. ഇരിക്കാനുള്ള മെത്ത, ചവറുകള്‍ നിക്ഷേപിക്കാന്‍ ഡസ്റ്റ്ബിന്‍, എന്നീ സൗകര്യവും ഇവിടെയൊരുക്കിയിരിക്കുന്നു. നോയിഡ,ഗുരുഗ്രാം, ജസോല വിഹാര്‍ എന്നിവിടങ്ങളിലാണ് ഓപ്പണ്‍ തിയേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. വിശദ വിവരങ്ങള്‍ക്കായി www.sunsetcinemaclub.com. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പീപ്പല്‍ ട്രീ, ഓപ്പണ്‍ തിയേറ്റര്‍

പീപ്പല്‍ മരത്തിന് കീഴിലിരുന്ന് പ്രകൃതി ഭംഗി ആസ്വദിച്ച് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരുക്കിയ ഓപ്പണ്‍ തിയേറ്ററാണിത്. പട്ടേല്‍ ചൗക്കിന് അടുത്തുള്ള അക്ഷര തിയേറ്റര്‍ കോംപ്ലക്‌സിലെ ആംഫി തിയേറ്ററിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സണ്‍സെറ്റ് സിനിമാ ക്ലബ്ബ് തന്നെയാണ് ഈ തിയേറ്ററും ഒരുക്കിയിരിക്കുന്നത്. കുടൂതല്‍ വിവരങ്ങള്‍ക്കായി www.sunsetcinemaclub.com. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഡ്രൈവ് ഇന്‍, പിവിആര്‍ സിനിമാസ്

ഔട്ട്‌ഡോര്‍ തിയേറ്റര്‍ അനുഭവം തരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് പിവിആര്‍ സിനിമാസ്. നിങ്ങളുടെ കാറിലിരുന്ന് കൊണ്ട് തന്നെ ബിഗ്‌സ്‌ക്രീനില്‍ സിനിമകള്‍ കാണാനുള്ള സൗകര്യമാണ് ഇവിടെയൊരുങ്ങുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി
www.pvrcinema.com. സന്ദര്‍ശിക്കുക.