മുലയൂട്ടലിനിടെ കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുടുങ്ങുന്നതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ഇന്ന് രാവിലെ കോഴിക്കോട് ചെക്യാട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മുലയൂട്ടലിനിടെ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. മെയില്‍ വടകരയിലും സമാനമായ സംഭവം നടന്നിരുന്നു. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 35 ദിവസം പ്രായമായ പെൺകുഞ്ഞായിരുന്നു മരണപ്പെട്ടത്. ഈ വർഷം കേരളത്തിൽ സമാനമായ രീതിയിൽ അഞ്ചിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ ആസ്പിരേഷൻ എന്നാണ് വിളിക്കുന്നത്.

ഭക്ഷണ പൈപ്പായ അന്നനാളത്തിലേക്ക് ഭക്ഷണപാനീയങ്ങൾ ചെല്ലുമ്പോൾ ആകസ്മികമായി ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. അപ്പോൾ ഭക്ഷണം കഴിക്കുന്ന വ്യക്തിക്ക് ശ്വാസം മുട്ടും. ചില സന്ദർഭങ്ങളിൽ, ഈ ശ്വാസം മുട്ടൽ വായു വിതരണം പൂർണ്ണമായും വിച്ഛേദിച്ച് മരണത്തിലേക്ക് നയിച്ചേക്കാം. മുതിർന്നവരെ അപേക്ഷിച്ച് മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളിലാണ് ഈ അവസ്ഥ കൂടുതലായി ഉണ്ടാകുന്നത്. ആസ്പിരേഷൻ, ന്യുമോണിയ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങാൻ പല കാരണങ്ങളുണ്ട്, അവയിൽ ചിലത്;

  • തെറ്റായ സമയത്ത് അമ്മ കുഞ്ഞിനെ മുലയൂട്ടുന്നത്: കുഞ്ഞ് കരയുമ്പോഴും ചുമക്കുമ്പോഴും ചിരിക്കുമ്പോഴും കുഞ്ഞിനെ മുലയൂട്ടുന്നത് അപകടമാണ്.
  • കുട്ടിയുടെ തല ഉയർത്തി, സുഖപ്രദമായ സ്ഥാനത്ത് പിടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കഴുത്ത് വളച്ചോ ചെരിഞ്ഞോ ആയ അവസ്ഥയിൽ അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന സാഹചര്യത്തിൽ, അത് കുഞ്ഞിനെ ശ്വാസം മുട്ടിക്കുന്നത് വളരെ എളുപ്പമാക്കും.
  • കുഞ്ഞ് ഇറങ്ങുന്നതിനിടെ മുലയൂട്ടരുത്. മുലയൂട്ടുന്നതിനിടെ കുഞ്ഞ് ഉറങ്ങി പോയാൽ ഉടൻ തന്നെ മുലയൂട്ടൽ നിർത്തേണ്ടതാണ്. കുഞ്ഞിന്റെ ശരീരം ക്രമേണ ഉറങ്ങാൻ തുടങ്ങുമ്പോൾ ചില അമ്മമാർ കുഞ്ഞുങ്ങളെ മുലയൂട്ടാറുണ്ടാകും. ഈ സമയത്ത്, മുലപ്പാൽ ഒഴുകുന്നുണ്ട്. പക്ഷേ കുഞ്ഞ് അത് വിഴുങ്ങുന്നില്ല, അത് വായിൽ മാത്രം പിടിക്കുന്നു. വേഗത്തിൽ ശ്വസിക്കുമ്പോൾ, മുലപ്പാൽ മൂക്കിൽ കയറുകയും ശ്വാസനാളത്തിലെത്തി അത് കുഞ്ഞിനെ ശ്വാസം മുട്ടിക്കുകയും ചെയ്യും,
  • വിശക്കുന്ന കുട്ടികൾ വേഗത്തിൽ പാൽ കുടിക്കും. അപ്പോൾ അവർ ചുമയ്ക്കുകയോ പെട്ടെന്ന് ചിരിക്കുകയോ ചെയ്യാം. ഇത് അവരെ ശ്വാസം മുട്ടിക്കും. 3
  • കുഞ്ഞിനെ അമിതമായി മുലകുടിക്കാൻ നിർബന്ധിക്കുന്നത് പാൽ തുപ്പുന്നതിലേക്ക് നയിക്കുന്നു. ചില സമയങ്ങളിൽ, പാലും പൊടിയും മരുന്നും ഒക്കെ നൽകാനായി കുട്ടിയെ വായ തുറക്കാൻ മാതാപിതാക്കൾ മൂക്ക് ഞെരുക്കുന്നു, ഇത് കുട്ടിയെ ശ്വാസം മുട്ടിക്കുന്നു.

പാൽ കൊടുത്ത ശേഷം ചെയ്യേണ്ടത്: പാൽ നൽകിയ ഉടനെ കുഞ്ഞിനെ കിടത്തുക. നവജാത ശിശുക്കളിൽ ശ്വാസം മുട്ടൽ പതിവായി സംഭവിക്കുന്നു. ശ്വാസം മുട്ടുമ്പോൾ, പാൽ കവിഞ്ഞൊഴുകുകയും മൂക്കിന് അസ്വസ്ഥത ഉണ്ടാകുകയും ചെയ്യും.

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയാൽ ചെയ്യേണ്ടത്;

  • ശ്വാസനാളം വൃത്തിയാക്കുക. ഇതിനായി കുഞ്ഞിന്റെ മൂക്കിൽ നിന്നും അമ്മ വായ കൊണ്ട് മുഴുവൻ പാലും വലിച്ചെടുക്കുക. വൈകിയാൽ, പാൽ ശ്വാസനാളത്തിലേക്ക് പ്രവേശിക്കുകയും ശ്വാസനാളം തടസ്സപ്പെടുത്തുകയും കുഞ്ഞിന്റെ ശ്വാസം നിലയ്ക്കുകയും ചെയ്യും.
  • കുഞ്ഞിന്റെ പുറകിൽ തട്ടി കൊടുക്കുക. ഒരു കൈ കുട്ടിയുടെ നെഞ്ചിനെ പിന്തുണയ്ക്കുക, മറ്റേ കൈപ്പത്തി ഉപയോഗിച്ച് കുട്ടിയുടെ മുതുകിൽ ശക്തമായി 5 തവണ തട്ടുക. ഇത് നെഞ്ചിലെ മർദ്ദം വർദ്ധിപ്പിക്കുന്നു. ഇതുവഴി പാൽ പുറത്തേക്ക് ഒഴുകാൻ സഹായിക്കും.