ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല!! അതൊക്കൊ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ: മറുപടിയുമായി നടി അനുമോൾ


ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുമോൾ ഇപ്പോൾ തന്റെ വിമര്‍ശകർക്ക് നൽകിയ മറുപടിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

പെണ്‍കുട്ടികള്‍ വിവാഹത്തേക്കുറിച്ച്‌ കേട്ടാണ് വളരുന്നതെന്ന് താരം ഒരു അഭിമുഖത്തില്‍ പറയുന്നു. ചെറുപ്പത്തിലെ എന്ത് ചോദിച്ചാലും കല്യാണം കഴിച്ചിട്ട് ഭര്‍ത്താവ് സമ്മതിക്കുകയാണെങ്കില്‍ അത് ചെയ്‌തോളൂ എന്നാണ് പറയാറുള്ളത്. ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള്‍ വളരുന്നത് എന്നാണ് അനുമോള്‍ പറഞ്ഞത്. അതിനു താഴെയാണ് വിമര്‍ശിച്ചുകൊണ്ട് ഒരു വിഭാഗം എത്തിയത്.

READ ALSO: കഷ്ടം, ദാരിദ്ര്യം പിടിച്ച ഷോ!! കിടപ്പറ തമാശയുമായി സ്റ്റാര്‍ മാജിക്ക്, വിമർശനം

ഒരു കുടുംബം നല്ല രീതിയില്‍ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണ്. അതിനു കഴിയില്ല എന്ന പരാജയ ബോധം ഉള്ളവര്‍ ഇതുപോലെ പല ഞൊട്ടി ഞായങ്ങളും പറയും- എന്നായിരുന്നു ഒരാളുടെ വിമര്‍ശം. അത് മാത്രം അല്ലല്ലോ കഴിവ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നു എന്നുള്ളതല്ലേ കാര്യം? കുടുംബം നല്ല രീതിയില്‍ കൊണ്ടുപോവുന്നത് സ്ത്രീയുടെ മാത്രം കഴിവല്ല. സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാവരും നല്ല രീതിയില്‍ ആയാളെ കുടുംബം നന്നാവൂ. അല്ലാതെ സ്ത്രീയുടെ മാത്രം കഴിവ് അല്ല.- എന്നാണ് അനുമോള്‍ഇതിനു മറുപടി നല്‍കിയത്.

‘അതൊക്കൊ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ നീ അതൊന്നു നോക്കണ്ട’- എന്നായിരുന്നു ഒരാളുടെ കമന്റ്. നല്ല കുടുംബിനിയോ അത് എന്താണ്? അതൊക്കെ അളക്കാന്‍ ചേട്ടന്‍ ആരാണ്? എന്നാണ് കമന്റിന് താഴെ താരം മറുപടി നല്‍കിയത്.

ലാസ്റ്റ് വീട്ടില്‍ തന്നെ ഇരിക്കും എന്നാണ് മറ്റൊരാളുടെ കമന്റ്. ഇതിനു താഴെയും താരം മറുപടി നല്‍കി. അത് നല്ലത് അല്ലേ? സന്തോഷം എവിടെ ആണുള്ളത് അവിടെ നില്‍ക്കണം എന്നു മറുപടിയായി താരം കുറിച്ചു.