വിപണിയിൽ തരംഗം സൃഷ്ടിച്ച് ഡെൽ ജി15-211: അറിയാം പ്രധാന സവിശേഷതകൾ


പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ഡെൽ. ലാപ്ടോപ്പ് പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളുടെ ലിസ്റ്റിൽ ഡെല്ലിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ലാപ്ടോപ്പുകൾ പുറത്തിറക്കുമ്പോൾ ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കളെയും പ്രീമിയം റേഞ്ച് ഉപഭോക്താക്കളെയും ഡെൽ ഒരുപോലെ പരിഗണിക്കാറുണ്ട്. എന്നാൽ, ഇത്തവണ മിഡ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് മികച്ച ഒരു ലാപ്ടോപ്പ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. അത്തരത്തിൽ ഡെൽ പുറത്തിറക്കിയ മിഡ് റേഞ്ചിലുള്ള ലാപ്ടോപ്പാണ് ഡെൽ ജി15-211. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഈ ലാപ്ടോപ്പ് പുറത്തിറക്കിയിട്ടുള്ളത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920 × 1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Core i5 11th Gen പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ്. 2.44 കിലോഗ്രാം വരെ ലാപ്ടോപ്പിന് ഭാരമുണ്ട്. ഡെൽ ജി15-211 ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില 72,750 രൂപ മുതലാണ് ആരംഭിക്കുന്നത്.