ഇന്ത്യക്ക് ടോസ്; ഫീൽഡിങ് തെരഞ്ഞെടുത്തു; ശുഭ്മാൻ ഗിൽ ടീമിൽ| india vs pakistan icc world cup 2023 india win toss opt to bowl shubman gill back – News18 Malayalam
അഹമ്മദാബാദ്: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഏകദിന ലോകകപ്പിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് ഇന്ത്യ പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
ഈ ഗ്രൗണ്ടില്‍ ഗില്ലിന്‍റെ റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍ ഗില്ലിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരിക്കാനാവില്ലെന്ന് ടോസ് നേടിയശേഷം രോഹിത് പറഞ്ഞു. രാത്രിയിലെ മഞ്ഞു വീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പ്രശ്നമാകാന്‍ സാധ്യതയുള്ളതിനാലാണ് ടോസ് നേടിയ ശേഷം ഫീല്‍ഡിങ് തെരഞ്ഞെടുത്തതെന്നും രോഹിത് വ്യക്തമാക്കി.
അതേസമയം, ശ്രീലങ്കക്കെതിരെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ(c), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
പാകിസ്ഥാൻ പ്ലേയിംഗ് ഇലവന്‍: അബ്ദുള്ള ഷഫീഖ്, ഇമാം ഉള്‍ ഹഖ്, ബാബർ അസം (c), മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.