എന്തൊരു സ്പീഡ്! ലോകകപ്പ് നോക്ക്ഔട്ട് റൗണ്ടിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ താരമായി ശ്രേയസ് അയ്യർ
48 വർഷത്തെ ചരിത്രം തിരുത്തി ഇന്ത്യന്‍ താരം ശ്രേയസ് അയ്യർ. ന്യൂസിലൻഡിന് എതിരെ സെഞ്ച്വറി നേടിയതോടെ ലോക കപ്പിലെ നോക്ക്‌ഔട്ട് റൗണ്ടിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ താരമായി ശ്രേയസ് അയ്യർ മാറി. 40 ബോളിൽ ഗ്ലെൻ മാക്സ് വെൽ സെഞ്ച്വറി നേടിയിരുന്നു എങ്കിലും അത് ലീഗിലെ വേഗത്തിലുള്ള സെഞ്ചുറി ആയി മാത്രമേ നില നിൽക്കൂ. 67 ബോളിൽ സെഞ്ചുറി നേടിയാണ് ശ്രേയസ് അയ്യർ ഈ നേട്ടം കൈവരിച്ചത്.