നടൻ വിജയും ഭാര്യയും വേർപിരിയുന്നു? ഭാര്യയെ കുറിച്ച് വിജയ് പറഞ്ഞതിനെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തൽ



തെന്നിന്ത്യൻ താരം വിജയും ഭാര്യ സംഗീതയും വേര്പിരിയുന്നതായുള്ള വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളോട് വിജയിയോ സം​ഗീതയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ഭാ​ര്യയെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് ലിയോ താരം ജനനി. ചിത്രത്തിൽ വിജയ് നടത്തുന്ന കോഫി ഷോപ്പിലെ ജോലിക്കാരിയായാണ് ജനനി എത്തിയത്. ‌‌

read also: തലശ്ശേരിയിലെ ചൊക്ലി ഗവൺമെന്റ് കോളേജ് ഇനി അറിയപ്പെടുക കോടിയേരി ബാലകൃഷ്ണന്റെ പേരിൽ: പ്രഖ്യാപനം നടത്തി മന്ത്രി

സെറ്റിൽ വച്ച് വിജയിയോട് സംസാരിക്കാൻ കഴിഞ്ഞത് വലിയ ഭാ​ഗ്യമാണെന്ന് ജനനി ഒരു അഭിമുഖത്തിൽ പറഞ്ഞു. തന്റെ ശ്രീലങ്കൻ തമിഴ് കേൾക്കുമ്പോൾ ഭാര്യ സം​ഗീതയെ ആണ് ഓർമ വരുന്നതെന്ന് തന്നെ പോലെ ജാഫ്നയിൽ നിന്നാണ് സം​ഗീതയും വരുന്നതെന്ന് വിജയ് പറഞ്ഞതായും ജനനി ഓർത്തെടുത്തു. അതേസമയം, വിജയ് ഭാര്യയെ കുറിച്ച് ഇങ്ങനെ വാചാലനാകുന്നത് കാണുമ്പോൾ, വിവാഹ മോചന വാർത്തകൾ തള്ളിക്കളയേണ്ട സമയം കഴിഞ്ഞുവെന്നാണ് ആരാധകരുടെ അഭിപ്രായം.